വധശ്രമം – വിദേശത്തേക്ക് കടന്ന പ്രതി 8 വർഷത്തിനുശേഷം പിടിയിൽ

വധശ്രമം – വിദേശത്തേക്ക് കടന്ന പ്രതി 8 വർഷത്തിനുശേഷം പിടിയിൽ
Share Email

മുഹമ്മ വധശ്രമക്കേസിൽ കോടതി നട പടികളിൽ ഹാജരാകാതെ വിദേ ശത്തേക്ക് കടന്ന പ്രതിയെ എട്ട് വർഷത്തിനുശേഷം മുഹമ്മ പൊലീസ് പിടികൂടി. തണ്ണീർമു ക്കം പഞ്ചായത്ത് 11-ാം വാർഡ് മുല്ലക്കര വീട്ടിൽ ഇൻഷാദ് (47) ആണ് പിടിയിലായത്.
പുത്തനങ്ങാടി ഐആർഡി പി ജങ്ഷന് സമീപം 2017 ഫെബ്രുവരി 18ന് സിദ്ദീഖ് എന്ന യാളെ കൊലപ്പെടുത്താൻ ശ്രമി ച്ച കേസിലെ പ്രതിയാണ് ഇൻ ഷാദ്. റിമാൻഡ് കാലാവധിക്കു ശേഷം കോടതി നടപടികളിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന ഇൻഷാദിനെതിരെ കോ ടതി വാറന്റ് പുറപ്പെടുവിച്ചിരു ന്നു. മുഹമ്മ പൊലീസ് സ്റ്റേ ഷൻ ഇൻസ്പെക്ടറായിരുന്ന ലൈസാദ് മുഹമ്മദിന്റെ അപേ ക്ഷയിൽ ഇയാൾക്കെതിരെ ലുകൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ചെന്നൈ എയർപോർട്ടിലെത്തിയ ഇൻഷാദിനെ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിഷ്ണു കുമാറിന്റെ നിർദേശത്തിന്റെ അടി സ്ഥാനത്തിൽ എഎസ്ഐ അംജിത്ത്, സിപിഒമാരായ രഞ്ജി ത്ത്, സുജിത്ത് എന്നിവർ ചേർ ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share Email
Top