‘സുന്ദരി’ക്ക് ഇനി സുന്ദരനടത്തം

മുഹമ്മ തെരുവുനായയുടെ ആക്രമണത്തിൽ പിന്നിലെ കാ ലുകൾ തളർന്ന “സുന്ദരി പൂച്ചയ്ക്ക് കരുണയുടെ കൈത്താങ്ങ്. അനങ്ങാൻപോലും കഴിയാതിരുന്ന സുന്ദരിക്ക് നാല് ചകങ്ങളുള്ള സഹായസംവിധാനം ഒരുക്കി നൽകി മണ്ണഞ്ചേരി കാവുങ്കൽ ചെമ്മാരപ്പള്ളി വീട്ടിൽ ഹരികുമാർ. പരുക്കേറ്റ് കിടന്നിരുന്ന സുന്ദരിയുടെ അവസ്ഥ കണ്ടറിഞ്ഞ് സ്വന്തം ശ്രമത്തിലൂടെയാണ് ഹരികുമാർ വിൽ സപ്പോർട്ട് ഒരുക്കി നൽകിയത്.

തുറവൂർ സിൽക്കിൽ ജീവനക്കാരനാണ് ഹരികുമാർ. സുന്ദരിയുടെ ദയനീയ അവസ്ഥ കണ്ടറിഞ്ഞ് ഹരികുമാർ വീൽ സപ്പോർട്ട് ഒരുക്കി നൽകുകയായിരുന്നു.

കാലുകൾക്ക് പകരമായി ലഭിച്ച പുതിയ ചക്രങ്ങളുടെ സഹായത്തോടെ പതുക്കെ
ചലിക്കാനും മുന്നോട്ട് നീങ്ങാനും സുന്ദരിക്ക് കഴിയുന്നുണ്ട്. കാവുങ്കൽ പുളിമുട്ടിൽ വീട്ടിൽ അഭിഭാഷകൻ നിധീഷിന്റെ അരുമ പൂച്ചയായ സുന്ദരിക്ക് നാല് കുഞ്ഞുങ്ങളുണ്ട്. നിധീഷിന്റെ കുടുംബത്തിന്റെ സ്നേഹവും പ്രദേശവാസികളുടെ സഹാനുഭൂതിയും ചേർന്നതോടെ സുന്ദരിയുടെ ജീവിതം പുതിയ വഴികളിലേക്ക് ഉരുണ്ട് തുടങ്ങി.

Top