ഹൗസ്ബോട്ടുകളിലെ ക്ലബിംഗ് ചെറുകിടക്കാർക്ക് തിരിച്ചടി

ഹൗസ്ബോട്ടുകളിലെ ക്ലബിംഗ് ചെറുകിടക്കാർക്ക് തിരിച്ചടി
Share Email

ആലപ്പുഴ: ഹൗസ്ബോട്ടുകളിൽ വൻകിട സംരംഭകർ ആവിഷ്ക്കരിച്ച ക്ലബിംഗ് സംവിധാനം ചെറുകിടക്കാർക്ക്ഭീഷണി യാകുന്നു. യാത്രയ്ക്കെത്തുന്ന വ്യത്യസ്തസംഘങ്ങളെ ഒറ്റഹസ്ബോട്ടിൽ കയറ്റുന്ന സംവിധാനമാണ് ക്ലബിംഗ്.
സാധാര ണ ഒരു ഹൗസ് ബോട്ട് ബുക്ക് ചെയ്യുന്നതിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെന്നതിനാൽ സഞ്ചാരികൾക്ക് ക്ലബിംഗ്ലാഭകരമാണ്. പത്ത് മുറികളുള്ളവലിയഹൗസ്ബോട്ടിൽ പത്ത് കുടുംബങ്ങളെ ഉൾ ക്കൊള്ളിക്കാനാകുമെന്നതും വിവിധ ടീമുകളിൽ നിന്നായി ഒ റ്റ ട്രിപ്പിൽ തന്നെ വലിയ തുക ഈടാക്കാൻ കഴിയുമെന്നതും വൻകിടക്കാർക്ക് ഗുണം ചെയ്യും. എന്നാൽ, ക്ലബിംഗ് കാര ണം ബുക്കിംഗ് ഗണ്യമായി കുറഞ്ഞതാണ് ചെറിയ ബോട്ടുകൾക്ക് തിരിച്ചടിയായത്. പത്ത് സംഘങ്ങളെ ഒറ്റ ബോട്ടിൽ ഉൾക്കൊള്ളിക്കുമ്പോൾ, പത്ത്സം രംഭകർക്കും,അവരുടെ തൊഴിലാ ളികൾക്കും ലഭിക്കേണ്ട വരുമാന മാണ്ഒറ്റയടിക്ക് ഇല്ലാതാകുന്നത്. കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലു ള്ള ബോട്ടുകളാണ് ക്ലബിംഗ് സം വിധാനം കൊണ്ടുവന്നതെന്ന് ആലപ്പുഴയിലെ ചെറുകിട ഹ സ്ബോട്ട് സംരംഭകർ പറഞ്ഞു. പുന്നമട, പള്ളാത്തുരുത്തി മേഖ ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തി ൽ മുപ്പതിലധികം ബോട്ടുകൾ ഓ ടുന്നുണ്ടെന്നും ഇവർക്ക് രജിസ്ട്രേ ഷൻ പരിധിയിൽ തന്നെ ഓടാനു ള്ള താക്കീത് ജില്ലാ ഭരണകൂടം നൽകണമെന്നുമാണ് ആലപ്പുഴയി ലെ ഹൗസ് ബോട്ട് ഉടമകളുടെ ആവശ്യം.

വൻകിടക്കാർ ആവിഷ്ക്ക രിച്ച ക്ലബിംഗ് സംവിധാനം കാരണം ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖല പ്രതിസന്ധിയിലാണ്. സർക്കാ ർ നിയമിച്ച കമ്മിഷന് മുന്നി ലടക്കം വിഷയം ഉന്നയിച്ചിരുന്നു.
ജോസ്കുട്ടി ജോസഫ്, കേരള ഹൗസ്ബോട്ട് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

Share Email
Top