മുഹമ്മയുടെ അഭിമാനതാരം ഇനി ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അമരത്ത്; ഡോ. പി.എൽ. ലക്ഷ്മി സൂപ്രണ്ടായി ചുമതലയേറ്റു

മുഹമ്മയുടെ അഭിമാനതാരം ഇനി ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അമരത്ത്; ഡോ. പി.എൽ. ലക്ഷ്മി സൂപ്രണ്ടായി ചുമതലയേറ്റു
Share Email

ആരോഗ്യമേഖലയിലെ മികവും പ്രവർത്തനവൈദഗ്ധ്യവും ഒത്തുചേരുമ്പോൾ ഉയർച്ചകൾ തേടിയെത്തുന്നത് സ്വാഭാവികം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി മുഹമ്മ സ്വദേശി ഡോ. പി.എൽ. ലക്ഷ്മി നിയമിതയായത് ആഹ്ലാദത്തോടെയാണ് നാട് നോക്കിക്കാണുന്നത്. ആരോഗ്യവകുപ്പിൽ സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ മാറ്റങ്ങളുടെയും അഴിച്ചുപണികളുടെയും ഭാഗമായാണ് ഈ സുപ്രധാന നിയമനം.

വേരുകൾ തേടിയുള്ള യാത്ര

മുഹമ്മ കായിപ്പുറം ലക്ഷ്മി ദേവി നിവാസിലെ അറിയപ്പെടുന്ന കുടുംബത്തിൽ നിന്നാണ് ഡോ. ലക്ഷ്മിയുടെ വരവ്. പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനീയർ എം. പെണ്ണമ്മയുടെയും, പരേതനായ റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ പുരുഷോത്തമന്റെയും മകളാണ് ഇവർ. അറിവിന്റെയും അച്ചടക്കത്തിന്റെയും പൈതൃകത്തിൽ വളർന്ന ഡോ. ലക്ഷ്മിക്ക്, പിതാവിൽ നിന്നും മാതാവിൽ നിന്നും ലഭിച്ച കർമ്മശേഷി തന്റെ ഔദ്യോഗിക ജീവിതത്തിലും അവർ മുറുകെ പിടിക്കുന്നു.

കുടുംബവും കരുതലും

സേവനപാതയിൽ ഒറ്റയ്ക്കല്ല ഈ ഡോക്ടർ. ചെട്ടിക്കാട് നഗരാരോഗ്യ പരിശീലന കേന്ദ്രത്തിലെ പീഡിയാട്രീഷ്യൻ അസിസ്റ്റന്റ് സർജനായ ഡോ. ഡി. ജയദേവാണ് ഭർത്താവ്. ആരോഗ്യമേഖലയിൽ ഒരേ ലക്ഷ്യവുമായി സഞ്ചരിക്കുന്ന ഇവർ, നാടിന്റെ ആരോഗ്യസംരക്ഷണത്തിൽ തങ്ങളുടേതായ പങ്ക് നിർവഹിക്കുന്നു.

ഏറ്റെടുത്ത ദൗത്യം ഏറ്റവും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് ഉറപ്പുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടർക്ക് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഒരു മികച്ച ഭരണാധികാരി എന്ന നിലയിലും കരുതലുള്ള ഡോക്ടർ എന്ന നിലയിലും ഡോ. പി.എൽ. ലക്ഷ്മി തന്റെ പുതിയ പദവിയിൽ തിളങ്ങട്ടെ!

Dr. Lekshmi P.L

RMO

Office: 0477–2282367, 2282368, 2282369

Fax: 0477-2282611

Email: tdmcalappuzha@gmail.com


മെഡിക്കൽ കോളേജിലെ സൂപ്രണ്ട് മാത്രമല്ല; പവർലിഫ്റ്റിങ് വേദികളിലെ കരുത്തിന്റെ പ്രതീകവുമാണ് ഡോ. ലക്ഷ്മി


പകൽസമയങ്ങളിൽ രോഗികളുടെ വേദനയകറ്റാൻ സ്റ്റെതസ്കോപ്പുമായി മെഡിക്കൽ കോളേജിലെ വാർഡുകളിലൂടെ ഓടിനടക്കുന്ന ഒരു ഡോക്ടർ. എന്നാൽ, വൈകുന്നേരങ്ങളിൽ അതേ കൈകൾ കനമുള്ള ബാർബെല്ലുകളെ അനായാസം വായുവിലുയർത്തുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടായ ഡോ. പി.എൽ. ലക്ഷ്മി (38) ഇന്ന് വെറുമൊരു ഡോക്ടർ മാത്രമല്ല, പവർലിഫ്റ്റിങ് വേദികളിലെ കരുത്തിന്റെ പ്രതീകം കൂടിയാണ്. കരിയറിലെ തിരക്കുകൾക്കിടയിലും കായികാഭിരുചിയെ നെഞ്ചോടു ചേർത്തുപിടിച്ച് വിജയഗാഥകൾ രചിക്കുന്ന ഡോ. ലക്ഷ്മിയുടെ വിശേഷങ്ങൾ ഏവർക്കും പ്രചോദനമേകുന്നതാണ്.

ജിമ്മിൽനിന്ന് പവർലിഫ്റ്റിങ് ട്രാക്കിലേക്ക്
2007-08 കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനകാലത്താണ് ലക്ഷ്മി ഫിറ്റ്നസ് നിലനിർത്താനായി ജിമ്മിൽ പോയിത്തുടങ്ങുന്നത്. തുടർന്ന്, ആലപ്പുഴയിൽ ചാർജെടുത്തശേഷം ആലപ്പി ജിമ്മിൽ ജോയിൻ ചെയ്തതാണ് ലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ മറ്റുള്ളവർ കഠിനമായ വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നതു കണ്ടപ്പോൾ ലക്ഷ്മിക്കും ഒരുകൈ നോക്കാൻ തോന്നി. പരിശീലകനായ പി.ജെ. ജോസഫിന്റെ കീഴിലുള്ള പരിശീലനമാണ് വ്യായാമതാത്പര്യം മാത്രമുണ്ടായിരുന്ന ലക്ഷ്മിയെ പവർലിഫ്റ്റിങ് എന്ന കായിക ഇനത്തിലേക്ക് എത്തിച്ചത്. തിരക്കുപിടിച്ച മെഡിക്കൽ കരിയറിനിടയിലും 2023 മുതലാണ് ലക്ഷ്മി പവർലിഫ്റ്റിങ്ങിൽ സജീവമായി മത്സരിക്കാൻ തുടങ്ങിയത്.

സർവീസ് മീറ്റിലെ താരം
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജില്ലതല പവർലിഫ്റ്റിങ് മത്സരത്തിൽ വിജയിച്ചുകൊണ്ടാണ് ലക്ഷ്മി തന്റെ കായികയാത്രയ്ക്കു കരുത്തു പകർന്നത്. അതിനുശേഷം തൃശ്ശൂരിൽവെച്ചു നടന്ന സംസ്ഥാന സിവിൽ സർവീസ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 പ്ലസ് കിലോ വനിതാവിഭാഗത്തിൽ മത്സരിച്ച ഡോ. ലക്ഷ്മി എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഡെഡ് ലിഫ്റ്റ്, സ്ക്വാട്ട്, ബെഞ്ച് പ്രസ് എന്നിവയിൽ ഒന്നാമതെത്തി. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കാൻ ഡോക്ടർക്കു സാധിച്ചു.

കുടുംബത്തിന്റെ പൂർണ പിന്തുണ
തിരക്കുകൾക്കിടയിലും ലക്ഷ്മിക്ക് പൂർണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. ഭർത്താവ് ഡോ. ഡി. ജയദേവ് ചെട്ടികാട് ഹെൽത്ത് സർവീസിൽ ശിശുരോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുന്നു. ദുർഗ (ഒൻപത്), ഭദ്ര (രണ്ട്) എന്നീ രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. ഡോക്ടർമാരുടെ ജോലി എപ്പോഴും സമ്മർദവും തിരക്കും നിറഞ്ഞതാണ്. എങ്കിലും നമ്മൾ മനസ്സുവെച്ചാൽ ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താനാകും. പവർലിഫ്റ്റിങ് എനിക്ക് ശാരീരികക്ഷമത മാത്രമല്ല, മാനസികമായ വലിയൊരു ഊർജം കൂടിയാണ് നൽകുന്നത്- ഡോ. ലക്ഷ്മി പുഞ്ചിരിയോടെ പറയുന്നു.

” നിർണയം ” സിനിമ.. നിമിത്തമായി

ഡോ: ലക്ഷ്മിയെ കാണാൻ തിരക്കഥാകൃത്ത് നേരിട്ട് എത്തി..

മോഹൻലാൽ അഭിനയിച്ചു ചെറിയാൻ കല്പകവാടി തിരക്കഥ എഴുതി ശ്രദ്ധേയമായ നിർണയം എന്ന സിനിമ തിരശ്ശീലയിൽ കണ്ടു… ഡോക്ടറായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പി . എൽ. ലക്ഷ്മിയെ കാണാൻ.. നിർണയം സിനിമയുടെ തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി.. ഡോക്ടർ പി എൽ ലക്ഷ്മിയുടെ ജീവിതത്തിലെ അപൂർവ സുന്ദരമായ നിമിഷം… ആലപ്പുഴ മുഹമ്മ കായിപ്പുറം . ലക്ഷ്മി ദേവി നിവാസിൽ എൻജിനീയർമാരായ പരേതനായ പുരുഷോത്തമൻ്റെയും പെണമ്മയും മകൾ… അച്ഛന്റെയും അമ്മയുടെയും അറിവിൻറെ മേഖലയിലൂടെ എൻജിനീയറിങ് രംഗത്തേക്ക് പോകുമെന്ന് പ്രതീക്ഷിച്ച ആ മകളുടെ ജീവിതത്തിലേക്ക് വെള്ളിത്തിരയിൽ കണ്ട നിർണയം സിനിമ വലിയൊരു കാഴ്ചയായി കാഴ്ചപ്പാടായി മാറി… കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടി ഉപരിപഠനം തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടർന്ന് വൈക്കം ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഡോക്ടറായി കേരളത്തിലെ ശ്രദ്ധേയമാകുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ആർ എം ഓ ആയി ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്രണ്ട് പദവിയിൽ യുവതലമുറയിൽ ശ്രദ്ധിയാവുന്ന ഡോക്ടർ പി എൽ ലക്ഷ്മിയുടെ ജീവിത മധുര സേവന പ്രവർത്തനങ്ങൾക്ക് ഈ ഒത്തുചേരൽ എന്നും ധന്യമാകും അനുഗ്രഹമാകും എന്നത് തീർച്ച.

ഡോ.ലക്ഷ്മിയെ അനുമോദിച്ചു


ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.പി. എൽ.ലക്ഷ്മിയെ മുഹമ്മ അരങ്ങ് കൂട്ടായ്മ അനുമോദിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് മുൻഡെപ്യൂട്ടി ഡയറക്ടർ ഡോ.സിറാബുദ്ദീൻ ഉദ്ഘാടനം ചെയ്തു . ബേബി തോമസ് കണ്ണങ്കര, പ്രകാശൻ തണ്ണീർമുക്കം, സി.വി. വിദ്യാസാഗർ, വിജയകുമാർ, വിജു ദാസൻ, ആർട്ടിസ്റ്റ് ബേബി മംഗളം, എന്നിവർ സംസാരിച്ചു . സി. പി. ഷാജി അരങ്ങ്, സ്വാഗതവും ജിമോൻ മുഹമ്മ നന്ദിയും പറഞ്ഞു .

Share Email
Top