KV Dayal
പലരും കാടുകയറാറുണ്ട്. പക്ഷേ കാടിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നയാളാണ് ദയാല്‍. മരങ്ങള്‍ തിങ്ങി നിറഞ്ഞ കെ.വി.ദയാലിന്റെ ജീവിതത്തിലൂടെ.
രണ്ടു സ്വപ്നങ്ങളുമായാണ് ദയാല്‍ കയര്‍ കയറ്റുമതി തുടങ്ങിയത്.
1.രണ്ടു എസി മുറികളുള്ള വീടുപണിയണം
2.വലിയ കാര്‍ വാങ്ങണം. ഇപ്പോള്‍ വീടല്ല ദയാലിന്റെ പറമ്പു മുഴുവന്‍ കാടുപിടിച്ചു. എ.സി യായി, ബിസിനസ്സ് നിര്‍ത്തി, ജീവിതം കാടിനു കൊടുത്തു. വനമിത്ര പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ദയാലിന്റെ വനസ്‌നേഹത്തെ ആദരിച്ചു. ആ സ്വപ്നങ്ങള്‍ കാടിനെ ചുറ്റിപ്പറ്റിയാണ്. മരങ്ങള്‍ തിങ്ങിനിറഞ്ഞതാണ് ആ ജീവിതം.
ആലപ്പുഴ എസ്.ഡി കോളേജില്‍ നിന്ന് എം.കോമില്‍ ഉന്നതവിജയവുമായി പുറത്തിറങ്ങിയ ദയാല്‍ നേരിട്ട് ബിസിനസ്സിലേക്ക് കടന്നു. അച്ഛന് അന്ന് ചെറിയ തോതില്‍ കയര്‍ കച്ചവടമുണ്ട്. കയര്‍ ബിസിനസ്സില്‍ ദയാല്‍ പിടിമുറുക്കി. ജര്‍മനി, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചു. നല്ല ലാഭം. അതോടൊപ്പം തെങ്ങു കൃഷിയും തുടങ്ങി. തേങ്ങയും, ചകിരിയും കിട്ടുമല്ലോ. എല്ലാ സംരക്ഷണവും നല്‍കി തെങ്ങുകളെ വളര്‍ത്തി ലാഭമായിരുന്നു ലക്ഷ്യം. നാലു വര്‍ഷം കഴിഞ്ഞ്കുലക്കാറായപ്പോള്‍ തെങ്ങുകള്‍ക്ക് രോഗം. പലമരുന്നും പ്രയോഗിച്ചു. രക്ഷയില്ല. വെട്ടിമാറ്റുക തന്നെ. അപ്പോഴാണ് മാതൃഭൂമിയില്‍ പ്രകൃതി കൃഷിയെപ്പറ്റി ഒരു ലേഖനം വരുന്നത്. തൃശൂരിലെ പരിസരവേദി എഴുതിയതാണ്. പരിസരവേദിയിലേക്ക് ദയാല്‍ ഉടന്‍ രണ്ടു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ അയച്ചു. തെങ്ങിനെ രക്ഷിക്കാന്‍ വഴിയുണ്ടോ എന്ന ചോദ്യവുമായി പിന്നീട് ദയാലിന്റെ ജീവിതമാകെ കാടുപടര്‍ത്തിയ വഴിത്തിരിവ് 1945 ലെ ആ കത്തില്‍ നിന്നായിരുന്നു.
തെങ്ങിനെ രക്ഷിക്കാന്‍ വഴിയറിയില്ല. പക്ഷേ കൃഷിയെ രക്ഷിക്കാനുള്ള വഴി പറഞ്ഞുതരാമെന്ന് മറുപടി വന്നു. ഒപ്പം ഒരു ലഘു ലേഖയും. പ്രകൃതി കൃഷിയെപ്പറ്റി വിവരിക്കുന്ന ലഘുലേഖയില്‍ പ്രകൃതി കൃഷിയുടെ ആചാര്യനായ ഫുക്കുവോക്കയുടെ ഒറ്റ വൈക്കോല്‍’ വിപ്ലവം എന്ന പുസ്തകത്തിലെ കൃഷി വഴികളുമുണ്ടായിരുന്നു. ആ വഴിയുടെ കൃഷിയിലേക്കിറങ്ങാന്‍ ദയാല്‍ തീരുമാനിച്ചു. സൂചിമുഖി എന്ന പരിസ്ഥിതി മാഗസനില്‍ നിന്ന് കുട്ടികള്‍ക്കായി നടത്തുന്ന പ്രകൃതി ക്യാമ്പിനെപ്പറ്റി അിറഞ്ഞു. അഞ്ചിലും ആറിലും പഠിക്കുന്ന തന്റെ മക്കളായ അനിലിനെയും കണ്ണനെയും ക്യാമ്പിനയക്കണമെന്ന് ദയാലിനു തോന്നി. ക്യാമ്പിലേക്ക് കുട്ടികള്‍ക്ക് കൂട്ടായി ദയാലും പോയി.
ആ ദിവസം ദയാല്‍ ഓര്‍ക്കുന്നു. ഏപ്രില്‍ 14. അന്നാണ് ആദ്യമായി കാടുകയറിയത്. നയിച്ചത് പ്രകൃതി സ്‌നേഹിയായ ജോണ്‍ സി ജേക്കബ് കുട്ടികളുടെ ക്യാമ്പിന് എത്തിയവര്‍ക്കൊപ്പം ദയാല്‍ ആദ്യമായി കാടിനെ അിറഞ്ഞു. കൊടും ചൂടാണ് പുറത്ത് കാടിനകത്ത് കുളിര്. കാട് അന്നാണ് ദയാലിനൊപ്പം കൂടിയത് തിരിച്ചു വന്നയുടന്‍ നാട്ടിലെ മാത്യൂപോള്‍, കുരുവിള ലാലു, സാജു സി.പട്ടാറ എന്നീ സൂഹൃത്തുകളുമായി വേമ്പനാട് നേച്ചര്‍ ക്ലബ്ബുണ്ടാക്കി. അവരുമായി നാലു ദിവസം തേക്കടിയിലെ കാടുകയറാന്‍ പോയി. നാലു ദിവസം കാട്ടിലെ ഏറുമാടത്തില്‍ പുഴയില്‍ നിന്നും മീന്‍ പിടിച്ചതിന്, ആനക്കൂട്ടത്തിനു മുന്നില്‍ അകപ്പെട്ട് ഏറ്റവും കറുത്ത ഇരുട്ടും കണ്ട് നാലു ദിവസം.
കാടിറങ്ങിയപ്പോള്‍ കാടില്ലാതെ നാടില്ലെന്ന ആശയവും, കുറെ വിത്തുകളും കയ്യിലുണ്ടായിരുന്നു.
ആലപ്പുഴയിലെ മുഹമ്മ കായിപ്പുറത്താണ് ദയാലിന്റെ ഒരേക്കര്‍ പുരയിടം. മരുഭൂമിയിലെ പോലെ വെളുത്ത പഞ്ചാര മണലാണ് ഇവിടെ. പുല്ലുപോലും കിളിര്‍ക്കാത്ത സിലിക്കാ മണല്‍. ചുട്ടുപഴുത്ത ഇരുമ്പില്‍ വെള്ളം വീഴും പോലെയാണിവിടെ മഴ. കണ്ണടച്ച#് തുറക്കുംമുമ്പ് മഴവെള്ളം മണ്ണില്‍ മറയും ഈ മരുഭൂമിയില്‍ മരം നടാന്‍ പറ്റുമോ?
ദയാല്‍ പുരയിടത്തില്‍ വടക്കുപടിഞ്ഞാറന്‍ മൂലയില്‍ ഒരു കുളം കുഴിച്ചു. അതിനുചുറ്റും മരം നട്ടു. ഒരു കാവായിരുന്നു ലക്ഷ്യം. മണ്ണ് മരങ്ങളോട് ദയ കാണിച്ചു. വേരുകള്‍ പതിയെ പടരാന്‍ തുടങ്ങി. പിന്നെ കയ്യില്‍ കിട്ടിയതെല്ലാം നട്ടു. 22 വര്‍ഷമായി എല്ലാ വര്‍ഷവും ദയാല്‍ കാടുകയറും. കാടിറങ്ങുമ്പോള്‍ ഒരു വിത്തെങ്കിലും കയ്യിലുണ്ടാകും. അത് വീട്ടില്‍ നടും. ഒരേക്കര്‍ വളപ്പില്‍ 260 ഇനം മരങ്ങളുണ്ടിപ്പോള്‍. വനമിത്ര പുരസ്‌കാരം നല്‍ക്കാന്‍ വനംവകുപ്പ് സെന്‍സസ് എടുത്തപ്പോഴാണ് ഇത്രയും മരങ്ങള്‍ വീട്ടിലാണ്ടെന്ന് ദയാല്‍ പോലും അിറയുന്നത്. അതില്‍ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. കാട്ടുമുല്ലകള്‍ പതിനായിരം വര്‍ഷം ജീവിക്കുന്ന കാശാവ് തുടങ്ങിയവയെല്ലാം വീട്ടിലെ കാട്ടിലുണ്ട്. രണ്ടു ചന്ദനം നട്ടു. കാട് നിറയെ ഇപ്പോള്‍ ചന്ദനച്ചെടികളാണ്. ചൂരല്‍ നടണമെന്ന് മോഹമുണ്ടായിരുന്നു ഒരിക്കല്‍ നോക്കുമ്പോഴുണ്ട് ചൂരല്‍ തനിയെ മുളച്ചുവരുന്നു. തനിയെ മുളച്ച എത്രയോ മരങ്ങള്‍ ഇവിടെയുണ്ട്.
ആദ്യം നട്ട ആഞ്ഞിലി കുളക്കടവില്‍ ഇപ്പോഴുമുണ്ട്. വേരുകള്‍ വലപാകിയ കുളം ഒരിയ്ക്കലും വറ്റാറില്ല. കുളക്കടവിലിരിക്കെ ദയാല്‍ പറഞ്ഞു. ഇലപടര്‍പ്പുകള്‍ക്കിടയില്‍ കിടന്നുറങ്ങുന്നതിന്റെ ആനന്ദം ഇന്നു ഞാനറിയുന്നു. പണ്ട് ടെറസില്‍ വെള്ളം നിറച്ചാണ് വിയര്‍ത്തൊലിക്കാതെ കിടന്നുറങ്ങിയത്. കൊടും ചൂടിലും നേര്‍ത്തൊരു കുളിരുണ്ടിപ്പോള്‍. ആദ്യം മരം നട്ടപ്പോള്‍ ഭാര്യ പോലും എതിര്‍ത്തു. അടര്‍ന്നു വീഴുന്ന ഇലകള്‍ മൂറ്റം വൃത്തകേടാക്കുമെന്നായിരുന്നു പരാതി. ഇല വീണലിഞ്ഞാണ് മണ്ണിന് ജീവനുണ്ടാകുന്നത്. ചെറിയ മുറ്റം മേര്‍തിരിച്ച് കൊടുത്തു. അവിടെ മാത്രമേ ചൂല്‍ തൊടാവൂ എന്നും പറഞ്ഞു. ഇപ്പോള്‍ ഭാര്യ ജയതയ്ക്കും അിറയാംകാടിന്റെ ഗുണം.
എനിക്കൊത്തിരി ഗുരുക്ക•ാരുണ്ട്. പക്ഷേ കാടാണ് ഗുരുനാഥന്‍. 22 വര്‍ഷം കാട്ടില്‍ നിന്നുമാണ് ജീവിതത്തിന്റെ നിയമം പഠിച്ചത്. സാരമല്ല. സഹകരണമാണ് കാട്ടു നിയമം. എന്റെ കാട്ടിലേക്കു നോക്കൂ… അടുത്തടുത്ത് മരങ്ങള്‍. അവ സൂര്യപ്രകാശത്തിലേക്ക് പരസ്പരം കൊമ്പുകോര്‍ത്തു ഉയരുന്നതു കണ്ടില്ലേ? മണ്ണില്‍ ഹരിശ്രീ എഴുതിയതിന്റെ പൊരുള്‍ എനിക്കിപ്പോള്‍ അിറയാം. കൈവിരല്‍ തുമ്പും മണ്ണുമായുള്ള ബന്ധം ബുദ്ധിയെ ഉണര്‍ത്തും. ജീവനുള്ള വിത്തില്‍ വിരല്‍ കൊടുന്നതുപോലെയാണത്. അതാണ് കൃഷി. 22 വര്‍ഷം കാടു കയറി കൃഷി ചെയ്യാന്‍ പഠിച്ചു. ഇനി ഈ 61 വയസ്സു മുതല്‍ ഞാന്‍ കൃഷി ചെയ്യും. ഒടുവില്‍ എല്ലാ മനുഷ്യരും കൃഷിയിലേക്ക് വരും. വരാതെ മറ്റു വഴിയില്ല.