
Boat Tragedy
വേമ്പനാട്ടുകായലിന്റെ തീരം കണ്ണീരണിഞ്ഞ 2002 ജ്യൂലൈ 27 കര്‍ക്കിട സൂര്യന്‍ കണ്ണുതുറന്നത് ദു:ഖത്തിന്റെ കരിനിഴലിലായിരുന്നു. അന്നേ ദിവസം രാവിലെ 5.45 നു മുഹമ്മ ജെട്ടിയില്‍ നിന്നും കുമരകത്തിനുപോയ ബോട്ട്, കുമരകത്തിനടുത്തുവെച്ച് രാവിലെ 6.10 നു മുങ്ങിയെന്ന വാര്‍ത്ത പരന്നപ്പേള്‍ മുഹമ്മയില്‍ കൂട്ടനിലവിളി ഉയര്‍ന്നു. മക്കളും അയല്‍പക്കകാരും, സ്വന്തക്കാരുമെല്ലാമായി ബോട്ടിലുണ്ടായിരുന്ന യാത്രക്കാരില്‍ അധികവും മുഹമ്മക്കാരായിരുന്നു. അവരില്‍ അധികവും കായല്‍ പരപ്പുകള്‍ താണ്ടി തൊഴില്‍ സ്വപ്നം തേടി പി.എസ്സ്.സി ടെസ്റ്റെഴുതുവാന്‍ പോയവരായിരുന്നു. മരണത്തോടുമല്ലിടുന്ന കൂട്ടനിലവിളികളുയര്‍ന്നപ്പോള്‍ രക്ഷാദൗത്യം തുടങ്ങിവെച്ചത് കുമരകം നിവാസികളായിരുന്നു. ഇവയ്ക്ക് നേതൃത്വം നല്‍കിയത് കേരളത്തിലെ മന്ത്രിമാരും പ്രതിപക്ഷനേതാക്കളും, വിവരമറിഞ്ഞ് മുഹമ്മ പളളി വികാരി റവ:ഫാദര്‍ സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം ഒരു മിഷണറിയുടെ സേവന ചൈതന്യത്തോടുകൂടി സംഭവസ്ഥലത്തെത്തുകയും ആദ്യന്തം രക്ഷാദൗത്യത്തിനുവേണ്ട ശക്തി പകരുകയും ചെയ്തു. അതുവഴി കുറേപ്പേര്‍ ജീവന്റെ തീരത്തെത്തി.

ഇതിനിടയില്‍ രക്ഷാ പ്രവര്‍ത്തകരെ കരയിപ്പിച്ചുകൊണ്ടു മരവിച്ച മൃതശരീരങ്ങള്‍ പുറത്തേയ്‌ക്കെടുത്തുകൊണ്ടിരുന്നു. അന്നേദിവസം 3 മണിക്കഴിഞ്ഞപ്പോള്‍ മുഹമ്മയി ലേയ്ക്ക് ആദ്യത്തെ ആംബുലന്‍സ് സൈറണ്‍ മുഴക്കിയെത്തി. പിന്നീട് ആംബുലന്‍സുകള്‍ മുഹമ്മയിലെ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. ഓരോ മരണവീടിനു മുന്നിലും അവരുടെ ബന്ധുക്കളുടെ നിശ്ചലതയേയും പേറിയെത്തുന്ന കാത്തിരിപ്പുകള്‍ക്കൊടുവില്‍ മുഹമ്മ ഒരു ചിതയായി എരിഞ്ഞു. അതില്‍ അവരുടെ ബന്ധുക്കളും അയല്‍പക്കക്കാരുമായ 29 സുഹൃത്തുക്കളും എരിഞ്ഞടങ്ങിയപ്പോള്‍ മുഹമ്മ പൊട്ടിക്കരഞ്ഞു. ബോട്ടു ദുരന്തത്തിന്റെ കണ്ണീര്‍ക്കടലില്‍ ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുവാന്‍ കേരളാ മന്ത്രിമാര്‍ വീടുവീടാന്തരം കയറിയിറങ്ങി അവരുടേതായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

