St Mary’s Church

മുഹമ്മപ്പള്ളി ഇടവകക്കാരായി മണ്ണഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും താമസിച്ചിരുന്ന അറുപതോളം വീട്ടുകാര്‍ ചേര്‍ന്ന് മണ്ണഞ്ചേരി കവലയ്ക്കു സമീപം 1944 – ല്‍ ഒരു വണക്കമാസപ്പുരയും സണ്‍ഡേ സ്‌കൂളും ആരംഭിച്ചു 1955 മെയ് 25-ാം തീയതി മണ്ണഞ്ചേരി, നിത്യസഹായമാതാ കപ്പേളയെ മുഹമ്മയുടെ ഒരു കുരിശുപള്ളിയായി ഉയര്‍ത്തി.

2008 ഏപ്രില്‍ 6-ാം തീയതി കുരിശുപള്ളിയിലും ഏപ്രില്‍ 13-ാം തീയതി മുഹമ്മ ഇടവകപ്പള്ളിയിലും കൂടിയ പൊതുയോഗങ്ങളിലെ നിര്‍ദ്ദേശങ്ങളെ മാനിച്ച് അഭിവന്ദ്യ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം 2008 മെയ് 20 -ാം തീയതി ചമ്പകുളം – കല്ലൂര്‍ക്കാട് ഫൊറോനാ പള്ളിയില്‍വെച്ചുനടന്ന 121-ാം മത് ചങ്ങനാശ്ശേരി അതിരൂപതാ ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളിയെ ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തി.  പുതിയ ഇടവകയുടെ പ്രഥമ വികാരിയായി ബഹു. പാറശ്ശേരി ജോസച്ചനെ നിയമിക്കുകയും ചെയ്തു.

വികാരി : ജോർജ്ജ് മണ്ണുമഠം(ജിനോ തോമസ്)

Top