Paloothara Church

മുഹമ്മ ഇടവകയില്‍പ്പെട്ട കൂറേ വീട്ടുകാര്‍ ഇവിടെ നിന്നു നാലു കിലോമീറ്റര്‍ വടക്ക് പാലൂത്ര (പുത്തനങ്ങാടി) എന്ന സ്ഥലത്തു താമസിക്കുന്നുണ്ടായിരുന്നു.  അവരുടെ  ആവശ്യത്തിന് 1926 ജൂണ്‍ 28 -ാം തീയതി വി.യാക്കോബിന്റെ നാമത്തില്‍ അവടെ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു.  പില്‍ക്കാലത്ത് അത് ചങ്ങനാശ്ശേരി അതിരൂപത എറണാകുളം അതിരൂപതയ്ക്കും, മുഹമ്മയുടെ സമീപപ്രദേശമായ ചാരമംഗലത്തുണ്ടായിരുന്ന പള്ളി എറണാകുളം അതിരൂപതാ ചങ്ങനാശ്ശേരിക്കും പരസ്പരം കൈമാറുകയുണ്ടായി.

എറണാകുളം – അങ്കമാലി അതിരുപതയുടെ തെക്കേ അറ്റത്ത് കോട്ടയം അതിരൂപതയിലെ ജനങ്ങളോട് ഇടകലര്‍ന്നും ചങ്ങനാശ്ശേരി അതിരൂപതയോടു തൊട്ടുചേര്‍ന്നും തണ്ണീര്‍മുക്കം ആലപ്പുഴ റോഡില്‍ പുത്തനങ്ങാടിക്ക് സമീപം പാലൂത്തറപള്ളി സ്ഥിതിചെയ്യുന്നു. വി.യാക്കോബ്ശ്ലിഹായുടെ നാമധേയത്തിലാണ് ഈ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.

മലബാറില്‍ ഏറണാട് താലൂക്കില്‍ നിന്ന് പാലയൂര് താമസമാക്കിയിരുന്ന ഒരു കുടുംബക്കാര്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് പാലയൂര്‍ എന്ന സ്ഥലത്ത് നിന്ന് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയവും സാമുഹ്യവുമായ പ്രതിസന്ധിതരണം ചെയ്യുവാന്‍ വേണ്ടി തങ്ങള്‍ക്കുള്ളതെല്ലാം വിട്ട് സുരക്ഷിതമായ ഒരു സങ്കേതം തേടി പുറപ്പെട്ടു. വഴിമദ്ധ്യേ വി. യാക്കോബ്ശ്ലീഹായുടെ ഒരു രൂപം എങ്ങിനയോ അവര്‍ക്കുലഭിച്ചു. ആ പടം സുരക്ഷിതമായി തങ്ങള്‍ ചെന്നു താമസിക്കുന്ന സ്ഥലത്ത് പരസ്യമായ വണക്കത്തിന് ഒരു കപ്പോള പണിയിച്ചു പ്രതിഷ്ഠിച്ചു കൊള്ളാമെന്ന് അവര്‍ നേര്‍ന്നു. ഈ കപ്പോളയാണ് പിന്നീട് പള്ളിയായി രൂപാന്തരപ്പെട്ടത്. എത്തിച്ചേര്‍ന്ന സ്ഥലത്തിന് പാലയൂര്‍ത്തറയെന്നു പേരു കൊടുത്തു.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പള്ളിക്കുവേണ്ടി പത്തേക്കര്‍ വരുന്ന സ്ഥലം കുറുക്കന്‍ ചന്ത (പുത്തനങ്ങാടി) യ്ക്കടുത്ത്, ഏറണാട്ട് പൗലോ തൊമ്മന്‍ ദാനം ചെയ്തു. ഈ സ്ഥലത്തിന് അദ്ദേഹം ഒരു നേര്‍ച്ച കപ്പോള പണീതിര്‍ത്തു. ഇവിടെ 1900 ജൂലൈ 25-ാം തീയതി വി. യാക്കോബ്ശ്വീഹായുടെ ആഘോഷമായി സ്ഥാപിച്ചു. 1934 ല്‍ പള്ളിപണി ആറംഭിച്ചു. പ്രസ്തുത പള്ളിയ്ക്ക് ശിലസ്ഥാപനം നടത്തിയത് അന്നത്തെ മുഹമ്മപള്ളി വികാരിയായിരുന്ന പുതുപ്പറമ്പില്‍ യൗസേപ്പച്ചനായിരുന്നു. പണി നടത്തിപ്പിനുവേറെ പത്രമേനി വസ്തുക്കളും ടി കുടുംബക്കാര്‍ നല്‍കി.

മുഹമ്മപള്ളി ഇടവകാതിര്‍ത്തിയിലായിരുന്നു ആരംഭത്തില്‍ ഈ ദേവാലയം സ്ഥിതി ചെയ്തിരുന്നത്. പിന്നീട് ചങ്ങനാശ്ശേരി എറണാകുളം രൂപതകളുടെ അതിര്‍ത്തി നിശ്ചയിച്ചതിനെ തുടര്‍ന്ന് 1934 ഒക്‌ടോബര്‍ 4-ാം തീയതി എറണാകുളം അതിരൂപതയിലെ ചാലില്‍ പള്ളിയുടെ കുരിശുപള്ളിയായി ഇതു പ്രഖ്യാപിക്കപ്പെട്ടു. ദേവാലയ സ്ഥാപനത്തിന് ഏറ്റവുമധികം പരിശ്രമിച്ച ഏറണാട്ട് കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ വെച്ചൂര്‍ ഇടവകക്കാരായിരുന്നതിനാല്‍ പിന്നീട് ഈ പള്ളി ചാലില്‍പള്ളിയില്‍ നിന്നും വേര്‍പെടുത്തി വെച്ചൂര്‍ പള്ളിയുടെ കീഴിലാക്കി. 1936 മാര്‍ച്ച് 7-ാം തീയതി അന്നത്തെ വെച്ചൂര്‍. പള്ളി വികാരിയായിരുന്ന പുത്തനങ്ങാടി ഇത്താക്കച്ചന്‍ പുതിയ പള്ളിയുടെയും സെമിത്തേരിയുടെയും വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തികൊണ്ട് വി.യാക്കോബ്ശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ 25-ാം തീയതിക്കുപുറമെ മാര്‍ച്ച് ആദ്യത്തെ ഞായറാഴ്ചയും പിന്നീട് അതു ജനുവരി രണ്ടാമത്തെ ഞായറാഴ്ചയും വി.യാക്കോബ്ശ്ലീഹായുടെ തിരുനാള്‍ ഇവിടെ ആഘോഷിച്ചുവരുന്നു.

1937 ഫെബ്രുവരി 12-ാം തീയതി വെച്ചൂര്‍ പള്ളിയുടെ കീഴില്‍നിന്ന് പാലൂത്തറപള്ളിയെ തണ്ണീര്‍മുക്കം പള്ളിയുടെ കീഴില്‍ ആക്കി. 1937 ആഗസ്റ്റ് 18-ാം തീയതി ഇത് ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. പള്ളിയുടെ സ്ഥല പരിമിതിയും ജീര്‍ണ്ണാവസ്ഥയും പരിഗണിച്ച് ഫാ.ജോര്‍ജ്ജ് പയ്യപ്പിള്ളി വികാരിയായിരിക്കുമ്പോള്‍ പുതുയൊരു പള്ളിപണിയുവാന്‍ വേണ്ടി 1963 ജനുവരി 5-ാം തീയതി വികാരി ജനറാള്‍ മോണ്‍.പോള്‍ വടക്കുഞ്ചേരി അവര്‍കള്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. ഫാ.പോള്‍ കാഞ്ഞിരക്കാട്ടുകി പഴയപള്ളിയുടെ അറ്റകുറ്റപണികളും പുതിയ പള്ളിയുടെ ഏതാനും ചില പണികളും നടത്തുകയുണ്ടായി.

പള്ളിയുടെ പണി സിംഹഭാഗവും നടത്തി പണി പൂര്‍ത്തിയാക്കിയത് ഫാ.കുര്യാക്കോസ് ചെറുവള്ളിയുടെ മേല്‍നോട്ടത്തിലായിരുന്നു. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയുടെ ഉദാരമായ സംഭാവനയും ഇടവക ജനങ്ങളുടേയും നാനാജാതി മതസ്ഥരാ നാട്ടുകാരുടെയും ആത്മാരത്ഥമായ സഹായസഹകരണം കൊണ്ട് പള്ളിപണി പൂര്‍ത്തിയായി. പുതിയ പള്ളിയുടെ കുദാശകര്‍മ്മവും, കര്‍മ്മ ലീത്താമഠത്തിന്റെ ആശീര്‍വാദകര്‍മ്മവും 1975 മാര്‍ച്ച് 2-ാം തീയതി അത്യൂന്നത കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് നിര്‍വഹിച്ചു. ഇപ്പോള്‍ ഏകദേശം 240 കുടുംബങ്ങളാണ് ഇവിടെ ഇടവകക്കാരായിട്ടുള്ളത്. ഇടവകയില്‍ നിന്നും ഏഴ് വൈദികര്‍ സേവനം ചെയ്തുവരുന്നു.

വി. യാക്കോബ്ശ്ലീഹാ

യേശു ക്രിസ്തുവിന്റെ 12 അപ്പസ്‌തോലന്മാരില്‍ ഒരാളാണ് വി. യാക്കോബ്. വലിയ യാക്കോബ് എന്നറിയപ്പെട്ടിരുന്ന വി. യാക്കോബ് സെബദിയുടേയും സലോമിയുടെയും പുത്രനും, യോഹന്നാന്റെ സഹോദരനുമാണ്. ദിവ്യ ഗുരു താബോറില്‍ രൂപാന്തരപ്പെട്ടതും, ജായിരൂസിന്റെപുത്രിയെ ഉയര്‍പ്പിച്ചതും, ഗെദ്‌സമന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ചതും മറ്റും കാണുവാനുള്ള അസുലഭ ഭാഗ്യം കൈവന്ന മൂന്ന് അപ്പസ്‌തോലന്മാരില്‍ ഒരാളാണ് വി. യാക്കോബ്ശ്ലീഹാ.

ദിവ്യ ഗുരുവിന് വേണ്ടി രക്തസാക്ഷി മകുടമണിഞ്ഞ് വി.യാക്കോബ്ശ്ലീഹാ സുവിശേഷ പ്രഘോഷണത്തിനുവേണ്ടി യുദയായിലും സമറിയായിലും യൂദന്മാരുടെ 12 ഗോത്രങ്ങളിലും സ്‌പെയിനിലും പോകുകയുണ്ടായി. സ്‌പെയിനില്‍ നിന്ന് അദ്ദേഹം ജറുസലേമിലേയ്ക്ക് മടങ്ങുമ്പോള്‍ എ.ഡി. 63 ല്‍ ധീര രക്തസാക്ഷിത്വം വഹിച്ചു.

അദ്ദേഹത്തോടുള്ള സ്‌നേഹബഹുമാനാദരവുകള്‍ കാരണം വി. യാക്കോബിന്റെ തിരുശരീരം സ്‌പെയിനുലെ ഇറാഫ്‌ളാവിയ എന്നസ്ഥലത്തേയ്ക്കും പിന്നീട് കംപോസ്റ്റെലാ പട്ടണത്തിലേയ്ക്കും കൊണ്ടുപോയി. ഭൂജ്യാവശിഷ്ടങ്ങള്‍ പ്രതിഷിഠിച്ചിരിക്കുന്ന സ്‌പെയിനുലെ സന്ത്യാഗോ ക്രസ്തവ സഭയിടെ പുണ്യ സഭയിലെ ഏറ്റവും വലിയ പുണ്യതീര്‍ത്ഥങ്ങളില്‍ ഒന്നാണ് മദ്ധ്യശതകത്തില്‍ ആഫ്രിക്കയിലെ കിരാതരും ഭീകരരുമായ മുര്‍ വര്‍ഗ്ഗക്കാര്‍ സ്‌പെയിനിലെ പടയാളികളെ ആക്രമിച്ചപ്പോള്‍ വി. യാക്കോബ്ശ്ലീഹാ ഒരു വെള്ളക്കുതിരയുടെ പുറത്ത് ഒരു പടയാളിയായി വന്ന് അവരെ രക്ഷിച്ചതായി വിശ്വസിക്കപ്പെടുന്നു. അന്നുമുതല്‍ വിശുദ്ധനെ വെള്ളക്കുതിരയുടെ പുറത്ത് പടവെട്ടുന്ന ഒരു പോരാളിയായി ചിത്രീകരിച്ചു തുടങ്ങി. വി.യാക്കോബ്ശ്ലീഹായുടെ തിരുനാള്‍ ജൂലൈ 25-ാം തീയതിയാണ് സഭയില്‍ ആഘോഷിക്കുന്നത്.

പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുശേഷം 1560ല്‍ കൊച്ചിയിലുള്ള മാനാശ്ശേരിയില്‍ സന്ത്യാഗ് പുണ്യാവാന്റെ പള്ളി സ്ഥാപിച്ചു. പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുവാനും അസാദ്ധ്യകാര്യങ്ങള്‍ സാധിക്കുവാനും വിശുദ്ധന്റെ വാളും പരിചയും എഴുന്നള്ളിക്കല്‍ വലിയ ഭക്തക്യത്യമായി ഇന്നും നാനാജാതി മതസ്ഥര്‍ അനുഷ്ഠിച്ചുവരുന്നു.

സെന്റ് വിന്‍സെന്റ് ഡിപോള്‍ കപ്പോള, കണ്ണങ്കരകവല ഇടവകയിലെ വൈദികര്‍

  1. ഫാ.ജേക്കബ് ഏറണാട്ട്
  2. ഫാ. ജോണ്‍ ഏറണാടന്‍
  3. ഫാ. സാബു. കണ്ണാടംവീടന്‍
  4. ഫാ. സാബു പുത്തന്‍പുരയ്ക്കല്‍
  5. ഫാ. ജെറ്റോ തോട്ടുങ്കല്‍
  6. ഫാ. ബെന്നി മാരാംപറമ്പില്‍
  7. ഫാ. സോജന്‍ നെല്ലിശ്ശേരില്‍
Top