കൊച്ചനകുളങ്ങര ദേവി ക്ഷേത്രം, കായിപ്പുറം (ചാരമംഗലം)

കൊച്ചനകുളങ്ങര ദേവി ക്ഷേത്രം, കായിപ്പുറം (ചാരമംഗലം)
Share Email


കൊച്ചിനാകുളങ്ങര ഭഗവതീക്ഷേത്രം

മുഹമ്മയിലെ പുരാതനമായ ഒരു ക്ഷേത്രമാണ് ചാരമംഗലം കൊച്ചിനാകുളങ്ങര ഭഗവതീക്ഷേത്രം. എന്നാണ് ഈ ക്ഷേത്രം സ്ഥാപി ക്കപ്പെട്ടതെന്ന് തെളിയിക്കുന്ന രേഖകളൊന്നും തന്നെ നിലവിലില്ല. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കാലത്താണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.
ഈ പ്രദേശത്തെ അക്കാലത്തെ പ്രമുഖ കുടുംബങ്ങളായിരുന്ന കായിക്കര, ചേലാട്ട്, മെഴുവേലിൽ, ഇരവിമംഗലത്തു എന്നീ തറവാട്ടു കാരുടെ ആരാധനാമൂർത്തിയായിരുന്നു കൊച്ചിനാകുളങ്ങര ഭഗവതി. ഈ കുടുംബങ്ങളെല്ലാം തന്നെയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വയായിരുന്നു. കൂടാതെ ഇവരെല്ലാം രായിരൻ എന്ന് മാറാ ഇരട്ടപ്പേ രുള്ള മേനോൻ സമുദായക്കാരായിരുന്നു. ഇവരിൽ പലരും മഹാ വൈദ്യന്മാരുമായിരുന്നു. കുന്നവശ്ശേരി കുടുംബവും ഈ ക്ഷേത്രത്തിൽ പ്രത്യേകാവകാശം ഉള്ളവരായിരുന്നു ഇരവിമംഗലത്തു ധനഞ്ജയ മേനോൻ ആയിരുന്നു ഒരവസരത്തിൽ ക്ഷേത്രകാര്യങ്ങൾ നോക്കിനട ത്തിയിരുന്നത്.
രാജവൈദ്യന്മാർപോലും അംഗങ്ങളായുണ്ടായിരുന്ന ഈ കുടുംബ ങ്ങൾ തങ്ങളുടെ ദേവതയുടെ നിത്യപൂജയ്ക്കുള്ള കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും മറ്റുമായി അക്കാലത്ത് കർണ്ണാടകത്തിൽനിന്നും പൂജാരിമാരെ കൊണ്ടുവന്നു. ഇവിടെ അവർക്കുവേണ്ട താമസവും മറ്റുസൗകര്യങ്ങളും ചെയ്തു കൊടുക്കുകയും മറ്റുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. അങ്ങനെ അവരിവിടെ സ്ഥിരതാമസമാക്കുക യാണുണ്ടായത്.

ആര്യക്കര ഭഗവതിയും കൊച്ചിനാകുളങ്ങര ഭഗവതിയും സഹോദരി മാരായിരുന്നു എന്നാണ് സങ്കല്പ്പം. കൊച്ചിനാകുളങ്ങര ക്ഷേത്രത്തിന് ധാരാളം ഭൂമി സ്വന്തമായുണ്ടായിരുന്നു ക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കി ലേക്ക് ഇന്നത്തെ കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട കൂറ്റുവേലി വരെയും കിഴക്ക് ദിക്കിലേക്ക് വേമ്പനാട്ട് കായൽ വരെയും വടക്ക് കായിക്കര വരെയും തെക്ക് മുഹമ്മവരെയും ഒട്ടനവധി കുടുംബങ്ങൾ ക്ഷേത്രം വക ഭൂമിയിൽ താമസിച്ചിരുന്നു. പിൽക്കാലത്ത് ജന്മി -കുടിയാൻ സമ്പ്രദായങ്ങൾ അവസാനിക്കുകയും ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ കാലക്രമേണ ഭൂസ്വത്തുക്കൾ അന്യാധീനപ്പെടുകയാണുണ്ടായത് എന്ന് പഴമക്കാർ പറയുന്നു. സ്വത്തുക്കളിൽനിന്നുള്ള വരുമാനം നിലച്ചതോടെ ക്ഷേത്രം കാലങ്ങളോളം അധപ്പതിച്ചുകിടന്നു. പിൽക്കാലത്ത് ഇരവിമംഗലത്തു ധനജ്ഞയമേനോന്റെ നേതൃത്വത്തിൽ ക്ഷേത്രം പുനഃരുദ്ധാരണം നടത്തുകയായിരുന്നു. ഇതിന്റെ അടയാളമായി ക്ഷേത്രം ശ്രീകോവി ലിന് മുന്നിലുള്ള മണ്ഡപത്തിൽ “ഇരവിമംഗലത്തു ധനഞ്ജയമേനോൻ വക’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി ഇന്നും കാണാൻ കഴിയും. ക്ഷേത്രത്തിന്റെ മൂലസ്ഥാനം കുന്നവശ്ശേരിയാണെന്നാണ് വിശ്വാസം. കുന്നവശ്ശേരിയിൽ കളരിയും കാവും ഉണ്ടായിരിന്നു. ക്ഷേത്രത്തിന്റെ മൂലസ്ഥാനം പ്രത്യേകം കെട്ടിത്തിരിച്ചിരിക്കുന്നതും കൂടാതെ ഏതാണ്ട്

ആറടിയോളം ഉയരമുള്ള ഒരു യക്ഷിപ്രതിമയും, കളരിയുടെ കെട്ടിടവും ചരിത്ര അവശേഷിപ്പുകളായി ഇപ്പോഴും നിലനില്ക്കുന്നു.
ഉത്സവത്തോടനുബന്ധിച്ചു ഈ കളരിയിൽനിന്നും പണ്ടുകാലത്തു താലപ്പൊലി വരവുണ്ടായിരുന്നു. ജാതിയും, സമുദായാചാരങ്ങളും നിലനിന്നിരുന്ന ആ കാലത്തു മേൽ സമുദായക്കാർക്ക് മാത്രമേ ക്ഷേത ത്തിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. അക്കാലത്തു ചില പ്രത്യേക സമുദായങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ അനുവദിച്ചു നൽകിയിരുന്നു. കൊടിക്കയർ നൽകുന്നത് ആര്യക്കരയിലുള്ള അരയ സമുദായത്തിൽപ്പെട്ട കുടുംബത്തിൽനിന്നാണ്. കൊടിക്കയർ നിർമ്മാ ണത്തിനായി നാളികേരത്തിന്റെ തൊണ്ട് വെള്ളത്തിലിട്ട് അഴുക്കുന്നു. പിന്നീട് ഇങ്ങനെ അഴുക്കിയ തൊണ്ടിൽ നിന്നും കയർ പിരിച്ചുണ്ടാക്കു കയാണ് ചെയ്യുന്നത്. കയർ പിരിച്ചുണ്ടാക്കുന്നത് സമുദായത്തിന്റെ വക കുടുംബക്ഷേത്രത്തിൽ വെച്ചാണ്. കൊടിക്കയർ നൽകുന്ന ഗൃഹനാഥൻ ഒരു മാസത്തോളം വ്രതമെടുത്താണ് ഈ പ്രവൃത്തികൾ ചെയ്യുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന കയർ പട്ടിൽ പൊതിഞ്ഞു തളികയിൽ വെച്ചു വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൽ എത്തിക്കുമ്പോൾ ക്ഷേത്രത്തിൽ നിന്ന് വസ്ത്രവും ദക്ഷിണയും നൽകി കൊടിക്കയർ സ്വീകരിക്കുക യാണ് ചെയ്യുന്നത്.

വേദവ്യാസന്റെ സന്തതിപരമ്പര എന്ന നിലയിലാണ് ക്ഷേത്രങ്ങളി ലേക്ക് കൊടിക്കയർ നൽകുന്നതിനുള്ള അവകാശം തങ്ങൾക്ക് കിട്ടിയ തെന്നാണ് ഈ സമുദായത്തിലെ കാരണവന്മാർ പറയുന്നത്. ശബരി മലയുൾപ്പെടെ കേരളത്തിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും ഇന്നും കൊടിക്കയർ നൽകുന്നത് അരയ സമുദായത്തിൽപ്പെട്ട ചില കുടുംബങ്ങളാണ്.
സ്ഥിരമായി കൊച്ചിനാകുളങ്ങര ക്ഷേത്രത്തിലേക്ക് കൊടിക്കയർ നൽകിയിരുന്നതിന് പ്രത്യുപകാരമായി ക്ഷേത്രം ഊരായ്മയിൽ പെട്ട മഞ്ചേഴ്ത്തു കുടുംബത്തിലെ കാരണവർ അക്കാലത്തു അരയസമുദായ ത്തിന് കുടുംബക്ഷേത്രം നിർമ്മിക്കുന്നതിന് ആര്യക്കരയിൽ 20 സെന്റ് ഭൂമി ദാനമായി നൽകുകയുണ്ടായി. ഇങ്ങനെ ദാനമായി ലഭിച്ച ഭൂമിയി ലാണ് ഈ സമുദായത്തിന്റെ കുടുംബക്ഷേത്രം നില്ക്കുന്നത്.
പണ്ടുകാലത്തു വലിയവീട്ടിൽ കുടുംബത്തിനായിരുന്നു കൊടി കയർ സമർപ്പണത്തിനുള്ള അവകാശമുണ്ടായിരുന്നത്. അവിടെ ആണ്ടിയായൻ എന്നൊരാൾ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ആണ്ടിയരയൻ അക്കാലത്തെ പേരുകേട്ടയാളും ധനികനുമായിരുന്നു. ഈ കുടുംബത്തിന് 90 മുറി പുരയിടങ്ങൾ സ്വന്തമായുണ്ടായിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ആണ്ടിയരയൻ അരയപ്രമാണി യായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് വൈക്കത്തഷ്ടമി തൊഴാ നായി വേമ്പനാട്ട് കായലിലൂടെ പരിവാരസമേതം വഞ്ചിയിലെത്തു മ്പോൾ മഹാരാജാവിന്റെ വഞ്ചിയെ അനുഗമിക്കുന്ന ഓടിവള്ളം ആണ്ടിയരയന്റേതായിരുന്നു. ഇതിനായി രണ്ട് ഓടിവള്ളങ്ങൾ ഈ കുടുംബത്തിനുണ്ടായിരുന്നുവത്. മഹാരാജാവിന്റെ തോണിയെ ഓടിവള്ളങ്ങളിൽ അനുധാവനം ചെയ്യുന്നതിനുള്ള തുഴച്ചിൽക്കാരും സംരക്ഷണത്തിനുള്ള പടയാളികളും ഇവിടെയുണ്ടായിരുന്നു. ഇതിന് പ്രത്യുപകാരമായി മഹാരാജാവ് ഈ കുടുംബത്തിന് 90 മുറി പുരയിടങ്ങൾ കരമൊഴിവാക്കി ചെമ്പോലയിൽ എഴുതി നൽകുകയായിരുന്നുവത്രെ.
മഹാരാജാവിന്റെ സേവനത്തിന് ഉപയോഗിച്ചിരുന്ന ഓടിവള്ളങ്ങൾ ബാക്കിസമയങ്ങളിൽ കരയ്ക്ക് കയറ്റി വയ്ക്കുകയായിരുന്നു പതിവ്. വഞ്ചി കയറ്റിവച്ചിരുന്ന പറമ്പാണ് പിൽക്കാലത്ത് “വഞ്ചിച്ചിറ’ എന്ന പേരിൽ അറിയപ്പെട്ടത്. അക്കാലത്തു തേങ്ങയും, ഉണക്കിയ കൊപ്രയും മറ്റും വലിയ കേവ് വള്ളങ്ങളിൽ ആലപ്പുഴ കമ്പോളത്തിൽ എത്തിച്ചു വ്യാപാരികൾക്ക് വിൽക്കുകയായിരുന്നു പതിവ്. ഇതിനായി നാളികേരം തെങ്ങിൽനിന്നും വിളവെടുത്തു ഒരു പറമ്പിൽ സംഭരിക്കുമായിരുന്നു. ഇപ്രകാരം നാളികേരം സംഭരിക്കുന്ന പുരയിടത്തെ “കളം’ എന്നാണ് പറഞ്ഞിരുന്നത്. ‘കള’മായി ഉപയോഗിച്ചിരുന്ന പറമ്പാണ് പിന്നീട് “കളത്തിപ്പറമ്പു’ എന്ന പേരിൽ അറിയപ്പെട്ടത്.
വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട ചില കുടുംബങ്ങൾക്ക് കൊച്ചിനാ കുളങ്ങര ക്ഷേത്രത്തിൽ പ്രത്യേകാവകാശങ്ങളുണ്ട്. ഉത്സവത്തിന്റെ കൊടിയേറ്റ് ചടങ്ങിനോടനുബന്ധിച്ചാണ് ഈ അവകാശമുള്ളത്. അക്കാലത്തു കൊടിമരമായി കവുങ്ങ് അഥവാ അടയ്ക്കാമരമാണ് ഉപയോഗിച്ചിരുന്നത്. കവുങ്ങ് വെട്ടി നിലംതൊടാതെ
ക്ഷേത്രാചാര
പ്രകാരം കൊണ്ടുവന്ന് ക്ഷേത്രത്തിനുമുന്നിൽ സ്ഥാപിക്കുകയാണ് അക്കാലത്തു ചെയ്തിരുന്നത്. അങ്ങനെ സ്ഥാപിക്കുന്ന കൊടിമര ത്തിന്റെ സംരക്ഷണത്തിനായി കവുങ്ങിന്റെ വാരി കീറി അതുപയോ ഗിച്ചു ചുറ്റുവേലി നിർമ്മിക്കുന്നതും കൊടിമരം ചീകി മിനുക്കി അത് അലങ്കരിക്കുന്നതും ആശാരിയാണ്. കൊടിക്കൂറയിൽ കെട്ടുന്നതിനുള്ള മണി കൊണ്ടുവരുന്നത് മൂശാരിയാണ്. കൊടിയേറ്റ് കർമ്മം തുടങ്ങു മ്പോൾ തന്ത്രി പിച്ചാത്തി ചോദിക്കും. ഈ അവസരത്തിൽ പിച്ചാത്തി നൽകുന്നത് കൊല്ലപ്പണിക്കാരനാണ്. തട്ടാനാകട്ടെ മോതിരം കൊണ്ടു വരുന്നു. “മാറ്റ്’ (ഉടയാടയും മറ്റും] കൊണ്ടുവരുന്നതിനുള്ള അവകാശം അലക്കുകാർക്കാണ് ഇവർ നായർ സമുദായത്തിൽപ്പെട്ട അവാന്തര വിഭാഗക്കാരാണ്).
ജാതി മേൽക്കോയ്മയും അയിത്തവും അനാചാരങ്ങളും ഉണ്ടായി രുന്ന ഒരു കാലഘട്ടത്തിൽ അതിന്റെ ഭാഗമായി നിലനിന്നിരുന്ന ഈ കാര്യങ്ങളെല്ലാം ഇന്ന് ക്ഷേത്രാചാരത്തിന്റെ ഭാഗമായ കേവലം ചടങ്ങായി മാറിയിട്ടുണ്ട്.

Share Email
Top