പൂജവെളി ശ്രീ മഹാവിഷ്ണു ക്ഷേത്രം

പൂജവെളി ശ്രീ മഹാവിഷ്ണു ക്ഷേത്രം
Share Email

Kayippuram, Muhamma (P.0, Kayippuram, Kerala 688525, Phone: +91 478 258 2499

പണ്ട് പൂജവെളി എന്നപേരിൽ ഇന്ന് അറിയപ്പെടുന്ന സ്ഥലത്തു ആ പ്രദേശത്തെ ജനങ്ങളുടെ ഒരു ഭജനമഠം പ്രവർത്തിച്ചിരുന്നു. തുറസ്സായ ഒരു വെളിപ്പറമ്പായിരുന്നു അവിടെയുണ്ടായിരുന്നത്. ഭജന സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും പത്താമുദയ ദിനത്തിൽ ഈ പറമ്പിൽ ആദിത്യപൂജ നടത്തിവന്നിരുന്നു. ആദിത്യപൂജ സ്ഥിര മായി നടന്നുവന്നിരുന്നതിനാലാണ് ഈ പ്രദേശത്തെ പൂജവെളി എന്ന് അറിയപ്പെട്ടു തുടങ്ങിയത്. അക്കാലത്തു മണ്ഡലകാലങ്ങളിൽ മാത്രമാണ് ഈ ഭജനമഠം തുറന്ന് പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത്.


പൂജവെളി എന്നപേരിൽ അറിയപ്പെട്ട ഈ സ്ഥലം കൊച്ചിനാ കുളങ്ങര ക്ഷേത്രം വകയായിരുന്നു എന്നും ആകയാൽ കൊച്ചിനാ കുളങ്ങര ക്ഷേത്രത്തിൽ പ്രത്യേകം പൂജയും വഴിപാടുകളും നടത്തി യതിന് ശേഷമേ പൂജവെളി ക്ഷേത്രത്തിൽ കൊടിയേറാവൂ എന്നും ഒരു വിശ്വാസമുണ്ട്. ഈ ആചാരം ഇന്നും തുടർന്നുവരുന്നു. അക്കാ ലത്തു ഇവിടെനിന്നും കൊച്ചിനാകുളങ്ങര ക്ഷേത്രത്തിലേക്ക് വർഷം തോറും താലപ്പൊലി നടത്താറുണ്ടായിരുന്നു. ജാതിയും അയിത്താ ചാരങ്ങളുമെല്ലാം നിലനിന്നിരുന്ന അക്കാലത്തു ഈഴവാദി പിന്നോക്ക വിഭാഗക്കാർ തങ്ങളുടെ ക്ഷേത്രത്തിലേക്ക് താലപ്പൊലി കൊണ്ടു വരുന്നത് കൊച്ചിനാകുളങ്ങര ക്ഷേത്രത്തിന്റെ അധിപന്മാരായ തമ്പുരാക്കന്മാർക്ക് ഇഷ്ടമല്ലായിരുന്നു. ക്ഷേത്രത്തിന് മുൻവശത്തു അക്കാലത്തു വയൽ ആയിരുന്നു. ഈ വയലിലൂടെയാണ് പൂജവെളി യിൽനിന്നുള്ള താലപ്പൊലി കൊണ്ടുവന്നുകൊണ്ടിരുന്നത്. ഒരിക്കൽ പൂജ വെളിയിൽ നിന്നും കൊച്ചിനാകുളങ്ങര അമ്പലത്തിലേക്ക് താലപ്പൊലിയുമായി ചെന്നപ്പോൾ അമ്പലത്തിന് മുൻവശത്തുള്ള മേൽപ്പറഞ്ഞ വയലിൽ മൺകൂനകളുണ്ടാക്കി താലപ്പൊലി വരവിന് തടസ്സമുണ്ടാക്കിയിരിക്കുന്നതായി കാണപ്പെട്ടു. ഇതിൽ പ്രകോപിത രായ താലപ്പൊലിക്കാർ ക്ഷേത്രത്തിൽ കൊളുത്തിയിരുന്ന ഒരു വിളക്ക് എടുത്തുകൊണ്ടുപോരുകയും ആ വിളക്ക് ഭജനമഠത്തിൽ തൂക്കുകയും ചെയ്തു. ഈ സംഭവം അക്കാലത്തു വളരെ കോളിളക്കമുണ്ടാക്കി. മേൽപ്പറഞ്ഞ വിളക്ക് ഇപ്പോഴും പൂജവെളി ക്ഷേത്രത്തിൽ സൂക്ഷിച്ചു പോരുന്നു.


ഈ ക്ഷേത്രഭൂമിയിൽ ശ്രീനാരായണഗുരു വന്നിരുന്നതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രഭൂമിക്ക് മുൻവശത്തായി ഒരു പുന്നമരം ഉണ്ടായി രുന്നുവെന്നും 1980 കാലഘട്ടത്തിൽ ഈ പുന്നമരം വെട്ടുന്നതിന് ഒരു ജ്യോത്സ്യൻ കുറിച്ചുകൊടുത്തതിൻപ്രകാരം പുന്ന വെട്ടിയെങ്കിലും അന്നുതന്നെ ജ്യോത്സ്യർക്ക് വെട്ടേറ്റ് മരണപ്പെട്ടെന്നും പറയപ്പെടുന്നു.
1969-ൽ, ക്ഷേത്രം നിർമ്മിക്കണമെന്ന ഒരാവശ്യം പൊതുവെ ഉയർന്നുവരികയും ആ വർഷം ഇതിനായി ഒരു ക്ഷേത്രനിർമ്മാണ ക്കമ്മിറ്റി രൂപീകൃതമാകുകയും ചെയ്തു. പ്രദേശത്തെ ധനികനും വ്യവ സായിയുമായിരുന്ന ശ്രീ. കെ. ടി. രാമകൃഷ്ണൻ (കെ. ടി. ആർ.] ഈ കമ്മറ്റിയുടെ പ്രസിഡന്റും, ശ്രീ. പി. കെ. ഗോപി സെക്രട്ടറിയുമായി രുന്നു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി. അക്കാലത്ത് നാട്ടിൽ പൊതുവെ ദാരിദ്ര്യമായിരുന്നതിനാൽ ഓരോ വീടുകളിൽനിന്നും നാളികേരവും മറ്റും സംഭാവനയായി സ്വീകരിച്ചാണ് ധനശേഖരണം നടത്തിയത്.
ക്ഷേത്രനിർമ്മാണത്തിന് കൂടുതൽ പണവും കെ. റ്റി. ആർ. അഡ്വാൻസ് ചെയ്യുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അക്കാലത്ത് 84000/- (എൺപത്തിനാലായിരം രൂപയോളമാണ് ക്ഷേത്ര നിർമ്മാ ണത്തിന് ആകെ ചെലവ്. ഈ തുകയിൽ ഏതാണ്ട് 40000/- (നാൽപ്പതി നായിരം രൂപ മാത്രമാണ് പൊതുജനങ്ങളിൽനിന്നും പിരിഞ്ഞു കിട്ടിയത്. ബാക്കിത്തുക മുഴുവനും കെ. റ്റി. ആർ. വക അഡ്വാൻസ് ആയിരുന്നു. ഇത്തരത്തിൽ അഡ്വാൻസ് ആയി മുടക്കിയ തുക പിന്നീട് തുടർന്നുള്ള ഓരോ പൊതുയോഗത്തിലും അദ്ദേഹത്തിന്റെ സംഭാവന യായി കുറേശ്ശെ വരവുവെച്ചു ചെലവഴുതി മാറ്റുകയായിരുന്നുവെ ന്നാണ് പഴയകാല ക്ഷേത്രഭാരവാഹികളിൽ ഇന്ന് ജീവിച്ചിരിക്കുന്ന വരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
1969-ൽ പണിതുടങ്ങിയ ക്ഷേത്രത്തിൽ 1970-ൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാവുകയും തുടർന്ന് 1970 മെയ് മാസം 11-ാം തീയതി ശ്രീ. കല്ലമ്പള്ളിമന വാമനൻ നമ്പൂതിരി പ്രതിഷ്ഠാകർമ്മം നടത്തുകയും ചെയ്തു. അക്കാലത്തു തുരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ. പ്രാക്കുളം ഭാസി ദേവസ്വം ബോർഡ് അംഗമായിരുന്ന ശ്രീ. പി. കെ. ചന്ദ്രാനന്ദൻ എന്നിവർ പ്രതിഷ്ഠാ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ ക്ഷേത്രത്തിൽ ഡിസംബർ 28 ന് കൊടിയേറി 29, 30 തീയതി കളിൽ പ്രധാന ഉത്സവം നടന്നിരുന്നു അക്കാലത്ത് പി. ലീലയുടെയും കവിയൂർ രേവമ്മയുടെയുമൊക്കെ സംഗീതക്കച്ചേരിയും മറ്റ് പ്രസിദ്ധ രായ കലാകാരന്മാരുടെ പരിപാടിയുമൊക്കെ നടത്തിയിട്ടുണ്ട്.
പിന്നീട് 1987-ൽ പൊതുയോഗ നിശ്ചയപ്രകാരം ഒരു ഭരണഘടനാ കമ്മിറ്റി രൂപീകൃതമായി. ശ്രീ. ഉദയകരൻ ഈ കമ്മറ്റിയുടെ ചെയർമാനും ശ്രീ. പി. കെ. ഗോപി സെക്രട്ടറിയുമായിരുന്നു. 2006-ൽ ഈ ഭരണഘടന ക്ഷേത്രത്തിൽ നിലവിൽ വന്നു. തുടർന്ന് ഈ ഭരണ ഘടന അടിസ്ഥാനമാക്കി ക്ഷേത്രക്കമ്മറ്റിയും നിലവിൽ വന്നു.
1970-ൽ പ്രശ്നവിധിപ്രകാരം ചതുർഭാഗ വിഗ്രഹം വേണമെന്നും ഉത്സവം പത്തുദിവസമാക്കണമെന്നും നിർദ്ദേശമുണ്ടായതിനെത്തു ടർന്നാണ് ആവിധത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയതും ഉത്സവം പത്തുദിവസമാക്കിയതും.

Share Email
Top