Well Known Old Families

കാട്ടിപറമ്പ്
ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് 17-ാം ന്യൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് നിരണത്തും അവിടെ നിന്ന് മുഹമ്മയിലും വന്നു താമസിച്ച കത്തോലിക്ക വിശ്വാസികളാണ് കാട്ടിപറമ്പ് എന്ന കുടുംബക്കാര്‍.
എ.ഡി. 1751 ല്‍ നടന്ന ഒരു ആധാരത്തില്‍, കൊടുങ്ങല്ലൂര്‍ കോട്ടയ്ക്കാവൂ മനയ്ക്കല്‍ വടക്കേകാട്ടിപറമ്പില്‍ വക കൊട്ടിട്ടി കുര്യന്‍ എന്നു രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. വടക്കേകാട്ടിപറമ്പ് എന്ന വീട്ടുപേരിലാണ് എന്നും ഇവര്‍ കൊടുങ്ങല്ലൂരില്‍ അറിയപ്പെട്ടിരുന്നത് എന്നുവേണം അനുമാനിയ്ക്കുവാന്‍. എന്നാല്‍ ഈഴവ, നായര്‍, വേലന്‍ എന്നിങ്ങനെ മറ്റു മൂന്നു ജാതിക്കാരും ഇതേ വീട്ടുപേരില്‍ തന്നെ മുഹമ്മയില്‍ അറിയപ്പെടുന്നുണ്ട്. ഇവര്‍ അവകാശപ്പെടുന്നത് നാലുജാതിക്കാര്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് മുഹമ്മയില്‍ വന്ന് കര്‍മ്മലീത്താ പള്ളിയ്ക്കു സമീപമുള്ള ഒരു കാട്ടുപ്രദേശം വെട്ടിത്തെളിച്ച് അവിടെ താമസിച്ചെന്നും കാടുപിടിച്ചുകിടന്ന പറമ്പായതുകൊണ്ട്, ഇവിടെ താമസിച്ച എല്ലാവീട്ടുകാരും കാട്ടിപറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നുവെന്നുമാണ്.

മണ്ണുമഠം, കപ്പലുമാവുങ്കല്‍
ചമ്പക്കുളത്തുനിന്ന് 18-ാം ന്യൂറ്റാണ്ടില്‍ മുഹമ്മയില്‍ വന്നു താമസമാക്കിയ കാത്തോലിക്കാവിശ്വാസികള്‍ മണ്ണുമഠം എന്നവീട്ടുപേരില്‍ അറിയപ്പെടുന്നു. ഇടയാഴത്തുനിന്നു (വൈക്കം) കുര്യാക്കോസ് എന്ന കാരണവര്‍ കരുവക്കേരി മാമ്മിയെ വിവാഹം കഴിച്ച് മുഹമ്മ അങ്ങാടിയ്ക്കു സമീപം താമസമാക്കി. ഇടയേഴത്തു മേമ്പടിക്കാട്ടില്‍ നിന്നു 1900- മാണ്ടേടുകൂടിവന്ന ഈ കാരണവരുടെ വംശാവലിയാണ് കപ്പലുമാവുങ്കല്‍ കുടുംബക്കാര്‍. ചിറയില്‍ കൊച്ചുത്തൊയി, തോമ്മാ ന്നിവരും മേപ്പടി കുടുംബാംഗങ്ങളായിരുന്നു.

ചിലമ്പിശ്ശേരി തറവാട്
പുരാതന കാലത്ത് ചിലമ്പിശ്ശേരി തറവാട്ടു കാരണവന്മാര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്ന നാട്ടു പ്രമാണിമാര്‍ ആയിരുന്നു. ഇവരില്‍ പ്രമുഖനായ ഒരു വ്യക്തിയാണ് ചിലമ്പിശ്ശേരില്‍ നാരായണന്‍.

ശ്രാമ്പിക്കല്‍ തറവാട്
സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരായ ആദ്യനാവ് പ്രമുഖ ഈഴവ കുടുംബമായ ശ്രാമ്പിക്കല്‍ തറവാട്ടില്‍ നിന്നായിരുന്നു എന്നു പറയപ്പെടുന്നു. മുലക്കരം പിരിക്കുവാന്‍ വന്ന അധികാരിയുടെ മുമ്പില്‍ സ്വന്തം മുല ഛേദിച്ചു വന്ന ധീരവനിത ഈ കുടുംബക്കാരിയായിരുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത് നവോത്ഥാന നായകനായ നാരായണ ഗുരു സ്വാമിയുടെ രംഗപ്രവേശത്തോടു കൂടിയാണ്. കായിപ്പുറം ഭാഗത്ത് കുറ്റവക്കാട് ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ കുടുംബത്തിന്റെ വക സര്‍പ്പക്കാവിലെ ചിത്രകൂടങ്ങള്‍ ഗുരുവിന്റെ ആജ്ഞപ്രകാരം ഇളക്കി കായലില്‍ കളഞ്ഞതായി പറയപ്പെടുന്നു. അതിനുശേഷം ഗുരു കായിപ്പുറത്തുള്ള സന്മാര്‍ഗ്ഗ സന്ദായിനി ഭജനമഠത്തിന് സ്ഥാനം നിര്‍ണ്ണയിച്ചുകൊടുക്കുകയും ചെയ്തു. മുഹമ്മ നിവാസികളെ ശുചിത്വ ബോധം ഉള്ളവരും സദാചാര നിരതരും ആക്കുന്നതിനുവേണ്ടിയാണ് ഗുരു ഇപ്രകാരം ചെയ്തത്.

മുഹമ്മ നിവാസികളായ കത്തോലിക്കരില്‍ സിംഹഭാഗവും 17,18 ന്യൂറ്റാണ്ടുകളിലായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. കൂറ്റുവേലി ഭാഗത്ത് താമസിച്ചിരുന്ന കണ്ണേട്ടക്കാരും, കണിച്ചുകുളങ്ങരയിലും അതിന്റെ ചുറ്റുപാടുകളിലും വസിച്ചിരുന്ന കുരുവക്കേരിക്കാരും, ആര്യക്കര ഭാഗത്തു താമസിച്ചിരുന്ന പുതുപ്പറമ്പുക്കാരും പടിഞ്ഞാറെ പള്ളിക്കു സമീപമുള്ള കരിപ്പുറവും ഇവിടെയുള്ള പുരാതന കുടുംബക്കാരാണെന്ന് പഴമക്കാര്‍ പറയുന്നു. പുതുപ്പറമ്പു കുടുംബക്കാരുടെ സമീപത്ത് പ്രഗല്‍ഭരായ നായര്‍ തറവാട്ടുകാരും ഇതേ വിട്ടുപേരില്‍ തന്നെ അറിയപ്പെടുന്നു

എ.ഡി.1750 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ആലപ്പുഴയ്ക്ക് സമീപമുള്ള പുറക്കാട്ടും അവിടെ നിന്ന് തത്തംപള്ളിയിലും വന്ന് താമസമാക്കിയ പുരാതന ക്രൈസ്തവ കുടുംബത്തിലെ അംഗമായ ചാണ്ടി ഇപ്പോഴത്തെ മുഹമ്മ സെന്റ് ജോര്‍ജ്ജു പള്ളിക്കു സമീപത്ത് (പട്ടാറ തറവാട് എന്നു പറയുന്ന സ്ഥലത്ത്) വന്നു താമസമാക്കി. പട്ടാറ കുടുംബ വംശാവലിയില്‍പെട്ടവരാണ് പട്ടാറ, മറ്റം, കുരിശുങ്കല്‍, പുത്തന്‍പുരയ്ക്കല്‍, വള്ളവന്തറ, എന്നിങ്ങനെ വിവിധ വീട്ടുപേരുകളില്‍ മുഹമ്മയില്‍ അറിയപ്പെടുന്ന കുടുംബങ്ങള്‍  

കുങ്കപ്പള്ളി – മാറ്റം കുടുംബങ്ങള്‍

ചാണ്ടിയുടെ സഹോദരി മറിയാമ്മയെ പുളിങ്കുന്ന് പുരയ്ക്കൽ കുഞ്ചെറിയ വിവാഹം ചെയ്തിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം മറിയാമ്മ അപ്പന്റെകൂടെ കാവാലത്തു നിലവുംന്തറ വന്നു താമസിച്ചു. ഈ അവസരത്തിൽ സഹോദരന്‍ ചാണ്ടി മുഹമ്മയിലേക്ക് താമസം മാറ്റി. ചാണ്ടി തന്റെ സഹോദരിയെ മുഹമ്മയിയിൽ കൊണ്ടുവന്നു അങ്ങാടിക്ക് സമീപം കുങ്കപ്പള്ളി എന്ന ഈഴവ കുടുംബക്കാരനായ അയ്യപ്പന്റെ വസ്തുവാങ്ങി അവിടെ പാർപ്പിച്ചു. ഈ സ്ഥലമാണ് കുന്നപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. മറിയാമ്മയുടെ മകന്‍ ഔസേപ്പിന്റെ മക്കളായിരുന്നു ചെറിയാന്‍, കുഞ്ഞാണ്ടി, ഔസേപ്പ്, (കൊച്ചു വാവച്ചന്‍), പിലിപ്പോസ്. ഇവരിൽ ചെറിയാന്‍ ചെറുപ്പത്തിലേ മരിച്ചു. കുന്നപ്പള്ളിക്കാർ പട്ടാറമറ്റത്തിൽ നിന്നും വിരുത്തിക്കാടു (അങ്ങാടിക്ക് സമീപം) പുരയിടം വാങ്ങി ചെറിയാന്റെ കുടുംബം അങ്ങോട്ടേക്ക് താമസം മാറ്റി. വിരുത്തിക്കാട്ട് മറ്റത്തിൽ എന്നായിമാറി. കുന്നപ്പള്ളിയിൽ താമസിച്ച ഔസേപ്പിന്റേയും, പിലിപ്പോസിന്റേയും വംശാവലിയാണ് ഇന്നത്തെ കുന്നപ്പളളിക്കാർ. ചെറിയാന്റെ സന്തതി പരമ്പര മറ്റം എന്ന വീട്ടു പേരിൽ അറിയപ്പെടുന്നു. കുഞ്ഞാണ്ടി തൈക്കാട്ടുശ്ശേരിയിൽ പോയി താമസിച്ചു എന്നാണ് പറയുന്നത്.

Top