കഞ്ഞിക്കുഴിയിൽ കപ്പലണ്ടി വിളവെടുപ്പ്

കഞ്ഞിക്കുഴിയിൽ കപ്പലണ്ടി വിളവെടുപ്പ്
Share Email

കഞ്ഞിക്കുഴിയുടെ ചൊരിമണ ലിൽ കൃഷിചെയ്ത കപ്പലണ്ടിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാർഷിക കർമസേന കൺവീനർ ജി ഉദയപ്പൻ പൊന്നിട്ടുശ്ശേരി പാട ശേഖരത്തിലാണ് കൃഷി നടത്തിയത്.
വിളവെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. സന്തോ ഷ് കുമാർ, വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, പഞ്ചായ ത്തംഗങ്ങളായ പി ടി ശശിധ രൻ, സജിതാ ബൈജു, കൃഷി ഓഫീസർ റോസ്മി ജോർജ്, കർമസേന ട്രഷറർ
കൈലാസൻ, ഷൈല മനോഹരൻ എന്നിവർ പങ്കെടുത്തു. കടുത്ത വേനലിൽ നല്ലവിളവാ ണ് ലഭിച്ചത്. ചൊരിമണലിൽ നന്നായി വിളവു ലഭിക്കുന്ന പരിചരണം അധികമില്ലാത്ത വിളയാണ് കപ്പലണ്ടി. പ്രാദേ ശിക മാർക്കറ്റിൽ നിന്നാണ് വി ത്തുകൾ വാങ്ങിയത്. തൊണ്ണൂ റു ദിവസം കൊണ്ട് വിളവെടു ക്കാനാകും.

Share Email
Top