റോഡിന് നടുവിൽ ഓട്ടോ ഡ്രൈവറുടെ കത്തിക്കരിഞ്ഞ മൃതദേഹം; സംഭവം കഞ്ഞിക്കുഴിയിൽ

റോഡിന് നടുവിൽ ഓട്ടോ ഡ്രൈവറുടെ കത്തിക്കരിഞ്ഞ മൃതദേഹം; സംഭവം കഞ്ഞിക്കുഴിയിൽ
Share Email

കഞ്ഞിക്കുഴി: ഓട്ടോ ഡ്രൈവറെ റോഡിന് നടുവിൽ കത്തിക്കരിഞ്ഞ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. കഞ്ഞിക്കുഴി പുത്തനമ്പലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ രേവതി നിവാസിൽ രമേശൻ (65) ആണ് മരിച്ചത്.

പുത്തനമ്പലം ജങ്ഷനു സമീപമുള്ള വി-ബോണ്ട് കമ്പനി–കാക്കനാട് റോഡിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

വിവരമറിഞ്ഞ് മുഹമ്മ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Share Email
Top