കായലിലും ദുരിതം ഇന്ധന വിലവർധന കായലിലെ വിനോദയാത്രകളെയും ബാധിക്കും.

കായലിലും ദുരിതം ഇന്ധന വിലവർധന കായലിലെ വിനോദയാത്രകളെയും ബാധിക്കും.
Share Email

ഒറ്റമുറി പുരവഞ്ചികൾക്ക് ശരാശരി ഒരുദിവസം 1500 മുതൽ 3000 രൂപയുടെ വരെ ഡീസൽ ആവശ്യമായി വരും. വലിപ്പം വർധിക്കുന്നതിനനുസരിച്ച് ഇത് പിന്നെയും വർധിക്കും. ഇതിന് പുറമേ പകൽസമയങ്ങളിൽ എസി പ്രവർത്തിപ്പിക്കുന്നതിന് ജനറേറ്ററിനായി ശരാശരി 2000 രൂപയുടെ പെട്രോളും വേണ്ടിവരും. ഇന്ധനവില വർധിക്കുന്നതോടെ ഈ ഇനത്തിൽ വരുന്ന അധികബാധ്യത ബോട്ടുടമകൾക്കായിരിക്കും. പാചകവാതക വാണിജ്യ സിലിൻഡർ വിലയിൽ ഉൾപ്പെടെയുണ്ടായ വൻ വിലവർധന വലിയ ബാധ്യതയാണ് ടൂറിസം മേഖലയിൽ സംരംഭകർക്കുണ്ടാക്കുന്നത്. അതിന് പിന്നാലെയാണ് ഇന്ധനവിലയും കൂടുന്നത്.

Share Email
Top