നാൽപ്പതിലേറെ പേർക്ക് രക്തം ദാനം ചെയ്ത പി സലിമിനെ ആദരിച്ചു

മുഹമ്മ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുഹമ്മ യുണിറ്റ് ലോക രക്തദാതാക്കളുടെ ദിനാചരണം നടത്തി.
മേഖല പ്രസിഡന്റ് പി സുധീഷ് ഉദ്ഘാടനം ചെയ്തു. നാൽപ്പതിലേറെ പേർക്ക് രക്തം ദാനം ചെയ്ത കായികാധ്യാപകൻ കൂറ്റുവേലി ഉത്തമംഗലം വീട്ടിൽ പി സലിമിനെ ആദരിച്ചു. മേഖലാ സെക്രട്ടറി സായി വൈശാഖ്, പ്രസിഡന്റ് ജോളി ജോസഫ്, ജില്ലാ വൈസ് പ്രസി ഡന്റ് ബെയ്ലി ജോർജ് എന്നി വർ സംസാരിച്ചു.

Top