പളിക്കുന്ന് ക്ഷേത്രത്തിൽ വിഷുക്കണി ഭക്തിസാന്ദ്രം

പളിക്കുന്ന് ക്ഷേത്രത്തിൽ വിഷുക്കണി ഭക്തിസാന്ദ്രം
Share Email

18 April 2026
മുഹമ്മ പളിക്കുന്ന് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വിഷുക്കണി ദർശനത്തിനും കൈനീട്ടം വാങ്ങാനുമായി എത്തിയത് ആയിരക്കണക്കിന് ഭക്തർ. പുലർച്ചെ 5ന് ആരംഭിച്ച വിഷുക്കണി ദർശനം ഉച്ചവരെ നീണ്ടു. ആലപ്പുഴയ്ക്കു പുറമെ കോട്ടയം എറണാകുളം ജില്ലകളിൽ നിന്നും നിരവധിപേർ എത്തിച്ചേർന്നു. തുടർന്ന് നടന്ന ഇഡ്ഡലി സേവയിലും സംഗീതാർച്ചനയിലും വിഷുസദ്യയും നടന്നു. വൈകിട്ട് ക്ഷേത്ര ചടങ്ങുകളും കലാപരികളും നടന്നു. ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ കെ.ആർ.മുരളീധരൻ, എൻ.ബി.റോയി, കെ.ആർ.പ്രതാപൻ, എസ്.വിശ്വരാജ്, വി.എൻ.മനോഹരൻ, ഉത്സവക്കമ്മിറ്റി ഭാരവാഹികളായ എം.എം.തിരുമേനി, കെ.എസ്.തമ്പി, ഡി.ധനേഷ്, ശ്രീഹരി എം.ഗിരീഷ്, ദേവജിത്ത് സരോജ്, പി.ആർ.വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Share Email
Top