ബോട്ട് ആടിയുലഞ്ഞത് പരിഭ്രാന്തി പരത്തി
22 April 2026
ആലപ്പുഴ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് കനത്ത കാറ്റിലും മഴയിലും ദിശയറിയാതെ കുടുങ്ങി. കുമരകം-മുഹമ്മ ബോട്ടാണ് കാറ്റിലും കോളിലും കുടുങ്ങിയത്. ബോട്ട് ആടിയുലഞ്ഞത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബോട്ടിലേക്ക് വെളം കയറുന്ന തരത്തിലാണ് ആടിയുലഞ്ഞത്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മുഹമ്മയിൽ നിന്ന് റെസ്ക് ബോട്ടെത്തിയാണ് ബോട്ടിനെ കരയ്ക്കെത്തിച്ചത്.

