മോഷണവും അപകടവുമുണ്ടായാൽ പോലീസിനു വിവരമെത്തും

സ്ഥാപനങ്ങളുടെയും വീടുകളുടെയും സുരക്ഷയ്ക്ക് ഇനി സ്മാർട്ട് സംവിധാനം
ആലപ്പുഴ വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ തായി പോലീസും കെൽട്രോ ണും ചേർന്ന് സ്മാർട്ട് സംവിധാ നമൊരുക്കുന്നു. മോഷണമോ അപകടമോ മറ്റ് അത്യാഹിതങ്ങ ളോ ഉണ്ടായാൽ ഓട്ടമാറ്റിക്കായി പോലീസിനു വിവരം ലഭിക്കും. ഇതുവഴി ഉടൻ നടപടിയെടു ക്കാൻ സാധിക്കും.

സെൻട്രൽ ഇൻട്രേഷൻ മോ ണിറ്ററിങ് സിസ്റ്റം (സി.ഐ.എം. എസ്.) എന്നാണ് സംവിധാന ത്തിന്റെ പേര്. വീടുകൾ, ബാ ങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ നിലവിലുള്ള സുരക്ഷാസംവിധാനം പോലീ സിന്റെ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന എമർജൻസി റെ സ്പോൺസ് സപ്പോർട്ട് സിസ്റ്റ വുമായി (ഇ.ആർ.എസ്.എസ്.- 112) ബന്ധിപ്പിച്ചാണിതു പ്രവർ ത്തിക്കുന്നത്.

സ്ഥാപനങ്ങളിൽ സ്ഥാപി ച്ചിരിക്കുന്ന സെൻസറുകൾ മോഷൻ, ഗ്ലാസ് ബ്രേക്ക്, ഫയർ,
ഗ്യാസ് ലീക്ക് തുടങ്ങിയ അസാധാരണ സംഭവങ്ങൾ കണ്ടത്തുമ്പോൾ ഉടൻ അലാറം പ്ര വർത്തിക്കുകയും വിവരം സി .ഐ.എം.എസ്. കൺട്രോൾ റൂ മിലേക്കു പോകുകയും ചെയ്യും. പോലീസ് 112 കൺട്രോൾ റൂം ലൈവ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ ഉടൻ തന്നെ സ്ഥാപനങ്ങളുടെ സമീ പത്തുള്ള പോലീസ് പട്രോൾ വാഹനത്തിലേക്കും സമീപ സ്റ്റേ ഷനിലേക്കും കൈമാറും. ഇതു വഴി അടിയന്തര സുരക്ഷാനടപ ടികൾ സ്വീകരിക്കാനാകും.
24 മണിക്കൂർ പോലീസ് നിരീക്ഷണം, മോഷണങ്ങളും കു റ്റകൃത്യങ്ങളും തടയൽ, അടിയ ന്തര സാഹചര്യങ്ങളിൽ വേഗ ത്തിലുള്ള ഇടപെടൽ, സ്മാർ ട്ട് ടെക്നോളജി ഉപയോഗിച്ച് പോലീസ് സേവനം മെച്ചപ്പെടുത്തൽ എന്നിവയാണ് സി.ഐ .എം.എസ്. വഴി ലക്ഷ്യമിടുന്ന തെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇൻസ്റ്റലേഷൻ ചാർജും മാസവരിയും ഉണ്ടാകും
ബാങ്കുകൾ, എ.ടി.എം., സ്വർ ണക്കടകൾ, സർക്കാർ സ്ഥാ പനങ്ങൾ, വ്യാപാര സ്ഥാപ നങ്ങൾ, വീടുകൾ ഫ്ലാറ്റുകൾ എന്നിവയ്ക്ക് ഇതു പ്രയോജന പ്പെടുത്താം. ഈ സംവിധാനം നടപ്പാക്കുന്നതിന് സർക്കാർ കെൽട്രോണിനെയാണ് ചുമത ലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ കൺട്രോൾ റൂം സ്ഥാപിക്കുന്ന തിനുള്ള ഇൻസ്റ്റലേഷൻ ചാർ ജിനോടൊപ്പം മാസവരി അട ച്ച് സേവനം ഉപയോഗിക്കാം. സ്ഥാപനത്തിന്റെ വലുപ്പവും ആവശ്യമായ ഉപകരണങ്ങളും അനുസരിച്ച് ചെലവ് വ്യത്യാ സപ്പെടും.

Top