Share Email

കഞ്ഞിക്കുഴി പഞ്ചായത്തിൽ മട്ടുപ്പാവിൽ പച്ചക്കറി കൃഷി പ്രോത്സാ ഹിപ്പിക്കുന്നതിന് ചട്ടിയും വളവും തൈകളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ നിർവഹിക്കുന്നു. വാർഡുകളിലെ ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്കാണ് വളം നിറച്ച 20 ചട്ടികളും പച്ചക്കറി തൈക ളും സബ്സിഡി നിരക്കിൽ നൽകുന്നത്.പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ്കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലജിത തിലകൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ആർ.അശ്വിൻ, ജി.മുരളി, കെ. വി.വിജിമോൾ, പഞ്ചായത്ത് അംഗങ്ങളായ പി.മുരളി, എം.കെ.സജി, ഒ. എ.രജനി, സജിത ബൈജു, പി.ടി.ശശിധരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിനീഷ് വിജയൻ, കൃഷി ഓഫിസർ റോസ്മി ജോർജ്, കർമസേന കൺവീനർ ജി.ഉദയപ്പൻ എന്നിവർ പ്രസംഗിച്ചു.

Share Email
Top