Ajayakumar

അജയകുമാർ.

റവന്യൂ വകുപ്പ് [മരട് വില്ലേജ് ഉദ്യോഗസ്ഥനായ , കാവുങ്കൽ പടി: വാത്തികാട് വീട്ടിൽ അജയകുമാർ. ഭാരതീയ തത്ത്വശാസ്ത്രത്തിലെ ഷഡ്ദർശനങ്ങളിൽ ഒന്നായ “യോഗ” യുടെ പരിശീലന മേഖലയിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി സജീവമായി രംഗത്തുള്ള അജയകുമാർ “യോഗാ ” പരിശിലനം നേടിയത് ഡെൽഹി ആസ്ഥാനമായുള്ള വ്യാസ ഡീംഡ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള കോഴിക്കോട് കടലുണ്ടി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യയൊട്ടാകെ പ്രവർത്തന പരിധിയുള്ള ” ശിവാനന്ദ ഇന്റർനാഷണൽ സ്ക്കൂൾ ഓഫ് യോഗ” യിൽ നിന്നാണ്. യോഗ ആചാര്യ എം.സുരേന്ദ്രനാഥിന്റെ കീഴിൽ യോഗ മുഖ്യവിഷയമായി ഡിപ്ലോമയും, ടി.ടി.സിയും ,യോഗ ശിരോമണി കോഴ്സും, ആശ്രമവാസത്തിൽ അധിഷ്ടിതമായ ആചാര്യ കോഴ്സും പാസായിട്ടുണ്ട് ,കൂടാതെ നാച്ചുറോപ്പതിയിൽ – NCTC ഡിപ്ലോമയും, ” റെയ്ക്കി- 2 ed ഡിഗ്രിയും നേടിയിട്ടുള്ള അജയകുമാർ ഇപ്പോഴും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിപേർക്ക് യോഗാപരിശീലനം നൽകിവരുന്നു .

 

Top