അച്ഛന്റെ മരണം അറിയിച്ചിട്ടും നാട്ടിലേക്ക് വിട്ടില്ല; കുവൈത്തിൽ കുടുങ്ങിയ മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം

അച്ഛന്റെ മരണം അറിയിച്ചിട്ടും നാട്ടിലേക്ക് വിട്ടില്ല; കുവൈത്തിൽ കുടുങ്ങിയ മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം
Share Email

മണ്ണഞ്ചേരി : അച്ഛൻ മരിച്ചിട്ടു പോലും നാട്ടിൽ എത്താനാവാതെ കുവൈത്തിൽ കുടുങ്ങിയ മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ വിശാലുപറമ്പിൽ പൊന്നപ്പന്റെയും മിനിയുടെയും മകൾ ആര്യ ഇന്നലെ പുലർച്ചെ ആറോടെ റോഡ് മുക്കിനു കിഴക്കുള്ള വീട്ടിൽ തിരിച്ചെത്തി.

കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയ ആര്യയ്ക്ക് കടുത്ത യാതനകളാണ് അനുഭവിക്കേണ്ടി വന്നത്. ഇത് വീട്ടിൽ അറിഞ്ഞതോടെ തളർന്നു വീണ അച്ഛൻ പൊന്നപ്പൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അച്ഛന്റെ മരണ വിവരം ജോലിക്ക് നിന്ന വീട്ടുകാരെ അറിയിച്ചിട്ടും നാട്ടിലേക്ക് വിടാൻ അവർ തയാറായില്ലെന്ന് ആര്യ പറഞ്ഞു. പിന്നീട് ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. തുടർന്ന് കെ.സി.വേണുഗോപാൽ എംപി ഉൾപ്പെടെ ഉള്ളവർ ഇടപെട്ടാണ് നാട്ടിൽ എത്താനുള്ള വഴിയൊരുക്കിയത്. ജോലിക്കുനിന്ന വീട്ടിൽ വലിയ ദുരിതമാണ് നേരിടേണ്ടി വന്നത്. തനിക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ മറക്കാനാവില്ലെന്നും ആര്യ പറഞ്ഞു.

Share Email
Top