ആലപ്പുഴ ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 128 കോടി രൂപ

ആലപ്പുഴ ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 128 കോടി രൂപ
Share Email

04 November 2025
ആലപ്പുഴ ജില്ലയിലെ വിവിധ പൊതുമേഖല, സ്വകാര്യ ബാങ്കുകളിൽ
അവകാശികളില്ലാതെ കിടക്കുന്നത് 128 കോടി രൂപയുടെ നിക്ഷേപം. പണം ഉടമകൾക്കു തിരികെ നൽകാനായി ധനകാര്യ മന്ത്രാലയം ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന ബോധവത്കരണ കാംപെയ്ന്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എഡിഎം ആശ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈഎംസിഎയിൽ സംഘടിപ്പിച്ച ക്യാമ്പിൽ 203 പേർ പങ്കെടുത്തു.
ഒക്ടോബർ ഒന്നുമുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2,369 അപേക്ഷകളിലായി 2,61,86,000 രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജർ എം. അരുൺ പറഞ്ഞു. 10 വർഷത്തിലേറെയായി ഒരിടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇവ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.
ചടങ്ങിൽ ആലപ്പുഴ എസ്ബിഐ റീജണൽ മാനേജർ ടി.വി. മനോജ്, നബാർഡ് ഡിഡിഎം മിനു അൻവർ വിവിധ ബാങ്ക് ഉദ്യോഗസ്ഥർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share Email
Top