കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് റെക്കോർഡ് കലക്ഷൻ

വേനലവധിക്കാലത്ത് 68 ലക്ഷം രൂപയുടെ കലക്ഷൻ
ആലപ്പുഴ • വേനലവധിക്കാലത്തു റെക്കോർഡ് കലക്ഷനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. വേനലവധിക്കാലത്ത് (ഏപ്രിൽ, മേയ്) 68 ലക്ഷം രൂപയുടെ കലക്ഷനാണു ടൂറിസം സെൽ
നേടിയത്.

2026 ജനുവരി 1 മുതൽ മേയ് 31 വരെ 1.34 കോടി രൂപ നേടി.
2025 ജനുവരി 1 മുതൽ മേയ് 31 വരെ 83.56 ലക്ഷം രൂപയായിരുന്നു നേടിയിരുന്നത്.

ഇതോടെ കഴിഞ്ഞ വർഷത്തെക്കാൾ 50 ലക്ഷത്തി ലേറെ രൂപയുടെ വരുമാനം ഈ വർഷം നേടാനായി. മേയ് മാസം ജില്ലയിലെ 7 ഡിപ്പോകളിൽ ആല പ്പുഴ,

ചേർത്തല ഡിപ്പോകൾക്ക് 100 ശതമാനത്തിൽ കൂടുതൽ കലക്ഷൻ നേടാനും സാധിച്ചു.

ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള ഈ മാസത്തെ യാത്രകൾ

6ന് പൊന്മുടി
7ന് മലക്കപ്പാറ
9ന് ഗവി
13ന് കൊട്ടിയൂർ ക്ഷേത്രം
14ന് വട്ടവട, • 19ന് ഗുരുവായൂർ
20ന് ഇല്ലിക്കൽ കല്ല്, • 21ന് മാമലക്കണ്ടം
26ന് കൊട്ടിയൂർ ക്ഷേത്രം
27ന് മലക്കപ്പാറ, • 28ന് വട്ടവട
29ന് ഗുരുവായൂർ
ചേർത്തല ഡിപ്പോയിൽ നിന്ന് 11, 21 തീയതികളിൽ ഗോവ യാത്രകളുമുണ്ട്.

വിവരങ്ങൾക്ക്:
88917 55874, 98464 75874

Top