ചേർത്തലയിൽ ആധുനിക വെജിറ്റബിൾ അഗ്രോപാർക്ക് ഒരുങ്ങുന്നു

ചേർത്തലയിൽ ആധുനിക വെജിറ്റബിൾ അഗ്രോപാർക്ക് ഒരുങ്ങുന്നു
Share Email

ചേർത്തലയിൽ ആധുനിക വെജിറ്റബിൾ അഗ്രോപാർക്കൊരുങ്ങുന്നു. ലോകബാങ്കുമായി ചേർന്ന് കൃഷിവകുപ്പു നടപ്പാക്കുന്ന കേര പദ്ധതിയിൽപ്പെടുത്തിയാണ് 50 കോടി മുടക്കി പാർക്കൊരുക്കുന്നത്. കേരള ആഗ്രോ ബിസിനസ് കമ്പനിയാണ് നിർമാണവും പ്രവർത്തനങ്ങളും നട ത്തുന്നത്. ശാസ്ത്രീയ സംഭരണം, സംസ്കരണം, മൂല്യവർധിത ഉത്പന്ന നിർമാണം, കയറ്റുമതി എന്നിവ ലക്ഷ്യമിട്ടാണ് ആഗ്രോപാർക്കെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. വിളവെടുപ്പിനു ശേഷം കാർഷികമേഖല യിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കി കയറ്റുമതിക്കു പ്രോത്സാഹനവും യുവസംരംഭകർക്ക് സംരംഭ വികസന കേന്ദ്രവുമായും പ്രയോജനപ്പെടുത്താവുന്നതാണ് സംവിധാനങ്ങൾ.
സംസ്ഥാനത്തെ പച്ചക്കറി കയറ്റുമതിയുടെ പ്രധാന കേന്ദ്രമാക്കലും കാർഷിക മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയുടെ വ്യാപനവുമടക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 20 ടൺ പ്രതിദിന സംസ്കരണ ശേഷിയിലാണ് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അഗ്രോപാർക്ക് നിർമിക്കുന്നത്.
പദ്ധതിക്കായി റവന്യുവകുപ്പ് ചേർത്തല തിരുവിഴയിൽ 114.5 സെന്റ് സ്ഥലം അനുവദിച്ചു. ഇവിടെയാണ് 69,512 ചതുരശ്രഅടിയിൽ കെട്ടിടം നിർമിക്കുന്നത്.
32 കോടി കെട്ടിടത്തിനും 18 കോടി യന്ത്രസാമഗ്രികൾക്കുമായാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതി 18 മാസങ്ങൾകൊണ്ടു പൂർത്തിയാക്കുമെന്നും മന്ത്രി പി. പ്രസാദും പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി. സിന്ധു വും പറഞ്ഞു. മന്ത്രി പി. പ്രസാദ് നിർമാണ ഉദ്ഘാടനം നിർവഹിക്കും. പി.പി. ചിത്തരഞ്ചൻ എംഎൽഎ അധ്യക്ഷനാകും.

Share Email
Top