പളിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷു മഹോത്സവം
07 April 2026
മുഹമ്മ പള്ലിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് കൊടിയേറി, 15ന് ആറാട്ടോടെ സമാപിക്കും. ചേർത്തല സി.എം.ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രജീഷിന്റെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവദിവസങ്ങളിൽ വൈകിട്ട് 6.45ന് അലങ്കാര ദീപാരാധന. 7ന് വൈകിട്ട് 8ന് കരോക്കെ ആന്റ് സിനിമാറ്റിക് ഡാൻസ്. 8ന് വൈകിട്ട് 7.30ന് തിരുവാതിരയും കൈകൊട്ടിക്കളിയും, 9ന് വൈകിട്ട് 7.30ന് നൃത്തനൃത്തങ്ങൾ. 10ന് വൈകിട്ട് 7.30ന് കൈകൊട്ടിക്കളി. 11ന് തൃക്കാവടി മഹോത്സവം വൈകിട്ട് 5ന് തൃക്കാവടിവരവ്, 7ന് പ്രസാദക്കഞ്ഞി വിതരണം, 7.30ന് ഗാനാമൃതം. 12ന് വൈകിട്ട് 7.30ന് ക്ലാസിക്കൽ നൃത്തങ്ങൾ,8.30ന് വിവിധ കലാപരിപാടികൾ. 13ന് വൈകിട്ട് 7.15ന് അഷ്ടനാഗബലി, 7.30ന് സംഗീതക്കച്ചേരി, 8ന് നൃത്തസന്ധ്യ. 14ന് പളിവേട്ട മഹോത്സവം വൈകിട്ട് 7.15ന് ഗാനമേള,10ന് പളിവേട്ട പുറപ്പാട് 10.30ന് പളിവേട്ട വരവ്. 15ന് വിഷു മഹോത്സവം. പുലർച്ചെ 5ന് വിഷുക്കണി ദർശനം, 7ന് ഇഡ്ഡലി സേവ,7.30ന് ആട്ടവിളക്ക്, 8ന് ശ്രീ ബലി എഴുന്നള്ലത്ത്, 11ന് സംഗീതാർച്ചന,11.30ന് വിഷുസദ്യ, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7.15ന് നാടൻപാട്ട്, 10ന് ആറാട്ട് പുറപ്പാട്, 10.10ന് ആകാശ വർണ്ണക്കാഴ്ച്ചകൾ 11ന് ആറാട്ട് വരവ്.

