പെട്രോൾവില വർദ്ധനവിൽ പ്രതിഷേധം

പെട്രോൾവില വർദ്ധനവിൽ പ്രതിഷേധം
Share Email

28 May 2026
മുഹമ്മ: നാലുതവണയായി എട്ടു രൂപയോളം പെട്രോൾ,ഡീസൽ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സ്കൂട്ടർ തളി കൊണ്ടുനടന്ന പ്രകടനത്തിന് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. അൻസൽ നേതൃത്വം നൽകി. ബി. അനസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.എൻ. എ. അബൂബക്കർ ആശാൻ, കെ. പി. ബിജു, റംല ബീവി, എൻ. എ.സിയാദ് മേത്തർ, കെ.വേണുഗോപാൽ, റസീന ഷിജാസ്,പ്രമീള,ഇർഫാൻ കോയപ്പു, അബ്ദുൽ ഖാദർ കുഞ്ഞ് ആശാൻ വട്ടയലുങ്കൽ, വി. ശേഷ ഗോപൻ, ഷാഹുൽഹമീദ്, ഷറഫ് നടുവതേഴത്ത്,സതീശൻ അമ്പലക്കടവ്, കെ. റിയാസ് എന്നിവർ സംസാരിച്ചു.

Share Email
Top