മുട്ടത്തിപ്പറമ്പ് ഷാപ്പുകവലയിലെ മരം അപകടഭീഷണിയാകുന്നു

16 May 2026
തണലായ് വളർന്നു വിനയായ് മാറി, വെട്ടിമാറ്റണമെന്ന് ആവശ്യം
ചേർത്തല റോഡിലേക്കു വളർ ന്ന് അപകടകരമായി നിൽക്കു ന്ന കൂറ്റൻ മരം വെട്ടിമാറ്റണമെ ന്ന ആവശ്യവുമായി നാട്ടുകാർ. പതിനൊന്നാം മൈൽ മുട്ടത്തി പറമ്പ് റോഡിൽ ഷാപ്പുകവലയി ലാണ് മരം.
മരം വലുതായതോടെ റോഡി ലേക്കായിരിക്കുകയാണ്. വലിയ വാഹനങ്ങൾ മരത്തിലിടിക്കാതെ കടന്നുപോകാത്ത സ്ഥിതിയായി. വളവുള്ള കവലയിൽ മരം ഒരുവ ശത്തെ കാഴ്ച പൂർണമായും മറ ക്കുന്നത് പ്രദേശത്ത് നിരന്തരം അപകടങ്ങൾക്കു കാരണമാക്കി യിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഇതുമൂ ലം നിരന്തരം അപകടത്തിൽപ്പെടു ന്നത്. മരത്തിന്റെ ചില്ലകൾ ഓടു ന്ന വാഹനങ്ങൾക്കുമീതെയും വീ ഴുന്നുണ്ട്. കഴിഞ്ഞദിവസം ടോറസ് ലോറിയിടിച്ച് മരത്തിന്റെ ഒരുഭാഗം തകർന്നിരുന്നു.
വർഷങ്ങളായുള്ള പരാതി അപകടഭീഷണിയായ മരം വെ ട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വർഷങ്ങൾക്കുമുന്നേ കളക്ടർക്കും കഞ്ഞിക്കുഴി ബി.ഡി .ഒ.യ്ക്കും തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിലും പരാതികൾ നൽകിയി രുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. രണ്ടുവർഷം മുൻപ് മരം വെട്ടാൻ അനുമതി നൽകി വെട്ടി ത്തുടങ്ങിയെങ്കിലും മരച്ചില്ല സമീപത്തെ കടയ്ക്കുമേലേക്കുവീണുണ്ടായ തർക്കത്തെത്തുടർന്ന് നിർത്തിയി രുന്നു. കഞ്ഞിക്കുഴി, തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തുകളുടെ അതിർ ത്തിയിലാണ് മരം. മരം നിൽക്കു ന്നത് കഞ്ഞിക്കുഴി പഞ്ചായത്ത് പരിധിയിലാണെങ്കിലും അപകട മുണ്ടാകുന്ന പ്രദേശം തണ്ണീർമുക്ക ത്തിന്റെ പരിധിയിലാണ്.

നിരന്തരം അപകടം
മരം കാരണം ചെറിയ അപകടമെങ്കിലും നടക്കാ ത്ത ദിവസങ്ങളില്ല. ബുധനാ ഴ്ച ഓടിക്കൊണ്ടിരുന്ന ഇരുച ക്രവാഹനത്തിനുമേൽ മര കമ്പ് ഒടിഞ്ഞുവീണിരുന്നു.

Top