ഹോട്ടലിന്റെ വിഷു പോസ്റ്റർ: പ്രതിഷേധവുമായി സംഘടനകൾ

ചേർത്തല • മതവികാരം വ്രണ പ്പെടുത്തുന്ന തരത്തിൽ വിഷു പോസ്റ്റർ തയാറാക്കിയ സംഭവ ത്തിലെ ഹോട്ടലിലേക്ക് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വ ത്തിൽ പ്രതിഷേധ മാർച്ച് സംഘ ടിപ്പിച്ചു. വടക്കേ അങ്ങാടി കവല യിൽ പ്രകടനം പൊലീസ് തട ഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സം സ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഉദ്ഘാടനം ചെയ്തു. ബിജെപി വടക്ക് ജില്ലാ പ്രസിഡന്റ് പി.കെ.ബിനോയ്, ടി. സജീവാൽ, ജയകൃഷ്ണൻ, പി. രാജേഷ്, വിമൽ രവീന്ദ്രൻ, കണ്ണൻ ഹരിദാസ്, രാഗിൻചന്ദ്, കെ. മുരുകേഷ്, കെ.ജി.കമലേ ഷ്, ജെ. പത്മകുമാർ, ആശ മു കേഷ് എന്നിവർ പ്രസംഗിച്ചു. ഹോട്ടലിന്റെ നടത്തിപ്പുകാർ ക്കെതിരെ കർശന നടപടി സ്വീക രിക്കണമെന്ന് ബിഡിജെഎസ്, ഹിന്ദു ഐക്യവേദി എന്നിവർ ആവശ്യപ്പെട്ടു.

Top