യുവതിയെ കടന്നുപിടിച്ച സംഭവം: പ്രതിക്ക് ഒന്നരവർഷം തടവ്

യുവതിയെ കടന്നുപിടിച്ച സംഭവം: പ്രതിക്ക് ഒന്നരവർഷം തടവ്
Share Email

Feb 28 / 2026
ആലപ്പുഴ പ്രണയാഭ്യർ ഥന നിരസിച്ച യുവതിയെ കട ന്നുപിടിച്ച യു വാവിന്
ഒന്നരവർഷം തടവ് ശിക്ഷ. ഓച്ചിറ പായിക്കുഴി മുറിയിൽ തോണ്ടുകണ്ടത്തിൽ വീട്ടിൽ ഇൻസാഫിനെയാണ് (33) ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണൻ ശിക്ഷിച്ചത്.
2019 ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭ വം. പരുമലയിലെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാ നായ പ്രതി വിദ്യാർഥിയായിരുന്ന യുവതിയെ പിന്തുടർന്ന് പ്രണ യാഭ്യർഥന നടത്തുകയും നിര സിച്ചപ്പോൾ മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് വച്ച് കടന്നു പിടിക്കുകയായിരുന്നു. മാന്നാർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരുന്ന അനീഷ് വി.കോര കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ലജിത ഡിക്രൂസ് ഹാജരായി.

Share Email
Top