ലോകകപ്പ് ആരവത്തിനൊപ്പം സിഎംഎസ് സ്കൂളും
മുഹമ്മ സി എം എസ് എൽ പി സ്കൂളിലും ഫുട്ബോൾ ആരവം. ഷൂട്ടൗട്ട് മത്സരത്തിൽ കുട്ടികളും അധ്യാപകരും ആവേശത്തോടെ പങ്കെടുത്തു.
പ്രധാനാധ്യാപിക പി എസ് സന്ധ്യ കിക്കോഫ് ചെയ്തു. സീനിയർ അസി. എൻ എം ഷേർലി അധ്യക്ഷയായി. അധ്യാപകരായ പി സി നന്ദന, സച്ചിൻ കെ സജി, ലീജാ പോൾ എന്നിവർ സംസാരിച്ചു.
ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു
മണ്ണഞ്ചേരി ലോകകപ്പിനെ വരവേറ്റ് ഡിവൈ എഫ്ഐ മണ്ണഞ്ചേരി മേഖല കമ്മിറ്റി ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു. മേഖല സെക്രട്ടറി പി മുജീബ് ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ് രഹൻ അശോക് അധ്യക്ഷനാ യി. ബ്ലോക്ക് കമ്മിറ്റി അംഗം എസ് അജ്മൽ, മേഖല ട്രഷറർ അരുൺ അറുമുഖൻ, ജോയിന്റ് സെക്രട്ടറി ബിനാസ് കലാം, വൈസ് പ്രസിഡന്റ് അജീഷ് മോൻ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ജോസ് ചാക്കോ എന്നിവർ പങ്കെടുത്തു.

