വേനലവധി: കായൽയാത്ര സൂപ്പർഹിറ്റി ലേക്ക്

വേനലവധി: കായൽയാത്ര സൂപ്പർഹിറ്റി ലേക്ക്
Share Email

ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട്, വേഗ സർവീസ് കളിൽ മുഴുവൻ സീറ്റിലും ബുക്കിങ്

10ന് ആരംഭിച്ച കുട്ടനാട് സഫാരിക്കും മികച്ച പ്രതികരണം.

ആലപ്പുഴ • വേനലവധിക്കൊപ്പം വിഷു കൂടി എത്തിയതോടെ കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കാൻ കുടുതൽ പേർ ജലഗതാഗത വകുപ്പിനെ ആശ്രയിക്കുന്നു. വകുപ്പിന്റെ സീ കുട്ടനാട്, വേഗ ബോട്ട് സർവീസുകൾ ക്കു മിക്ക ദിവസവും മുഴുവൻ സീറ്റുകളിലും യാത്രികരുണ്ട്. വിഷു ഉൾപ്പെടുന്ന ഈയാഴ്ച ശനി വരെ എല്ലാ ദിവസവും മു ഴുവൻ സീറ്റിലേക്കും ബുക്കിങ് ഇപ്പോഴേ നിറഞ്ഞു.
രാവിലെ 11ന് ആലപ്പുഴയിൽ നിന്നാരംഭിച്ചു പാതിരാമണൽ, ആർ ബ്ലോക്ക് വഴി തിരികെ ആലപ്പുഴയെത്തുന്ന വിധമാണു സർവീസ്. യാത്രികർ ആലപ്പുഴയിൽ 10നു റിപ്പോർട്ട് ചെയ്യണം. യാത്രയ്ക്കിടെ കുടുംബശ്രീയുടെ ഉച്ചഭക്ഷണവു മുണ്ട്. മറ്റു ബോട്ടുകളെക്കാൾ കുറഞ്ഞ നിരക്കിൽ കായൽ യാത്രയ്ക്കായാണു കുടുംബ ങ്ങൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ ആശ്രയിക്കുന്ന ത്. ഇതിനു പുറമേ സീ കുട്ടനാ ട് പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടിലും യാത്രികരുടെ എണ്ണം കൂടിയിട്ടുണ്ട്.

കുട്ടനാട് സഫാരിയും ഹിറ്റ്

സംസ്ഥാന ജലഗതാഗത വകുപ്പ് ആരംഭിച്ച “കുട്ടനാട് സഫാരി’ വിനോദ സഞ്ചാര യാത്രയ്ക്ക് ആദ്യ ദിവസങ്ങ ളിൽ മികച്ച പ്രതികരണം.

സർവീസ് ആരംഭിച്ച 10ന് 45 യാത്രികരുണ്ടായിരുന്നു. 11നും ഇന്നലെയും 50 പേർ യാത ചെയ്തപ്പോൾ ഞായറാഴ്ച 89 പേരാണു യാത്ര ചെയ്തത്. 100 സീറ്റുകളുള്ള ശീതീകരിച്ച “ഇന്ദ്ര’ എന്ന സോളർ ഡബിൾ ഡക്കർ ബോട്ടിലാണു യാത്ര. രാവിലെ 10ന് ആലപ്പുഴ ബോട്ടുജെട്ടിയിൽ നിന്നു പുറ പ്പെട്ട് വൈകിട്ട് 5.30നു മടങ്ങി യെത്തുന്ന വിധമാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആലപ്പുഴ ബോട്ടുജെട്ടിയിൽ നിന്നാരംഭിച്ചു പുന്നമട, അഴീ ക്കൽ കനാൽ, സി ബ്ലോക്ക്, ആർ ബ്ലോക്ക് എന്നിവിടങ്ങളി ലൂടെയാണു പാതിരാമണലിൽ എത്തുന്നത്. കുട്ടനാടൻ ഷാ പ്പിൽ നിന്നുള്ള ഭക്ഷണം കഴി ച്ചു പരമ്പരാഗത തൊഴിൽ മേഖലകളും പ്രകൃതി ഭംഗിയും നേരിട്ടറിഞ്ഞുള്ള യാത്രയിൽ പാതിരാമണൽ ദ്വീപിൽ നിർമിച്ച ആംഫി തിയറ്ററിൽ തനതു കലാരൂപങ്ങൾ ആസ്വദിക്കാ നും അവസരമുണ്ട്.

ടിക്കറ്റ് നിരക്ക്:

കുട്ടനാട് സഫാരി- 1000 രൂപ
5 മുതൽ 11 വയസ്സ് വരെയുള്ളവർക്ക് – 650
വേഗ: എസി- 600
നോൺ എസി- 400

സീ കുട്ടനാട്:
അപ്പർ ഡെക്ക്- 500
താഴത്തെ നില- 400
ബുക്കിങ്ങിന്: 94000 50333

Share Email
Top