ആലപ്പുഴയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം
Share Email

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ പക്കി ജംക്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. വൈകിട്ട് 5 നായിരുന്നു അപകടം. ജോമോൻ, ബിജു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ജോമോൻ കർഷകനും ബിജു താറാവ് കർഷകനും ആണ്. ഇരുവരും ആലപ്പുഴയിൽ നിന്ന് കൈനകരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

മറ്റൊരു അപകടത്തിൽ കാർ സ്കൂട്ടറിൽ ഇടിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പാന്തേഴം ഭാഗം കലസിവെളി വീട്ടിൽ സുധീഷ് (35) ആണ് മരിച്ചത്. പഴവീട് എസ്ബിഐക്കു സമീപം വൈകിട്ട് 4.50 നായിരുന്നു അപകടം. സുനിൽകുമാർ- ജാസ്മിൻ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജമോൾ. മക്കൾ: വരുൺദേവ്, വാമിക

Share Email
Top