ഇനി പേടി വേണ്ട… വീടുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂർ പൊലീസ് നിരീക്ഷണം

പൊലിസും കെൽട്രോണും ചേർന്ന് സിഐഎംഎസ് സംവിധാനം ഒരുക്കി

ആലപ്പുഴ വീടുകൾ, ബാങ്കു കൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കാൻ പൊലീസും കെൽട്രോണും ചേർന്നു പുതിയ സംവിധാനം സജ്ജമാക്കി.
സെൻട്രൽ ഇൻട്രേഷൻ മോണിറ്റ റിങ് സിസ്റ്റം (സിഐഎംഎസ്) എന്നാണു പേര്. ഇപ്പോഴുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി ഇതി നെ ബന്ധിപ്പിക്കും.

സ്ഥാപനങ്ങളിൽ ഘടിപ്പിച്ച സെൻസറുകൾ ആളുകളുടെ സാന്നിധ്യം, ചില്ലു തകർക്കൽ, തീ, വാതകച്ചോർച്ച തുടങ്ങിയ അസാധാരണ സംഭവങ്ങൾ കണ്ടെത്തിയാൽ ഉടൻ അലാം പ്രവർത്തിക്കും. വിവരം സിഐ എംഎസ് കൺട്രോൾ റൂമിലേ ക്കു പോകും.

പൊലീസ് കൺട്രോൾറൂം തത്സമയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വിവരങ്ങൾ ഉടൻ സ്ഥാപനങ്ങളുടെ സമീപത്തെ പൊലീസ് പട്രോൾ വാഹനത്തി ലും സ്റ്റേഷനിലും അറിയിക്കും.
ബാങ്കുകൾ, എടിഎം, സ്വർണ ക്കടകൾ, സർക്കാർ സ്ഥാപന ങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ സംവിധാനം ഉപയോഗിക്കാം.

24 മണിക്കൂർ പൊലീസ് നിരീ ക്ഷണം, സെക്കൻഡുകൾക്കു ള്ളിൽ അറിയിപ്പ്, വേഗത്തിലുള്ള പൊലീസ് പ്രതികരണം എന്നിവയാണു പ്രത്യേകത. കെൽട്രോണിന്റെ കൺട്രോൾ റൂം സ്ഥാപി ക്കാനുള്ള ഇൻസ്റ്റലേ ഷൻ ചാർജിനൊപ്പം ചെറിയ തുക മാസവരിയാ യി അടച്ച് ഈ സേവനം ഉപയോഗിക്കാം. സ്ഥാപന ത്തിന്റെ വലുപ്പവും ആവ ശ്യമായ ഉപകരണങ്ങളും
അനുസരിച്ച് ചെലവു വ്യ ത്യാസപ്പെടും. മോഷണ ങ്ങളും കുറ്റകൃത്യങ്ങളും തടയൽ, അടിയന്തര സാ ഹചര്യങ്ങളിൽ വേഗത്തി ലുള്ള ഇടപെടൽ, സ്മാർട്ട് ടെക്നോളജി ഉപയോഗിച്ച് പൊലീസ് സേവനം മെച്ചപ്പെടു ത്തൽ എന്നിവയാണു സിഐ എംഎസ് ലക്ഷ്യമിടുന്നതെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

വിവരങ്ങൾക്ക്:

https://www.cimskerala.in/
94469 20323

Top