ഉല്ലാസയാത്രയ്ക്ക് ഇനി പ്രത്യേക ബസ്

ആലപ്പുഴയിലെ ഉല്ലാസയാത്രയ്ക്കായി കെ.എ സ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന് (ബി.ടി.സി.) അനു വദിച്ച പ്രത്യേക ബസിന്റെ ഫ്ലാഗ് ഓഫ് എച്ച്. സലാം എം .എൽ.എ. നിർവഹിച്ചു. അവ ധിക്കാലത്തോടനുബന്ധിച്ച് ഒട്ടേറെ പ്രത്യേക ഉല്ലാസയാ ത്രകളാണ് ആസുത്രണം ചെ യ്യുന്നത്. മുൻപ് സാധാരണ ബസുകളിലായിരുന്നു യാത്ര. പ്രത്യേക നിറത്തിലുള്ള സ്പെ ഷ്യൽ ബസ് ബി.ടി.സി.ക്ക് ഉല്ലാ സയാത്രയ്ക്കായി അനുവദിക്കു കയായിരുന്നു. ഏപ്രിൽ ഒന്നു മുതൽ സീ ആലപ്പുഴ എന്ന പേരിൽ പുതിയ പാക്കേജ് ആലപ്പുഴയിൽനിന്ന് ആരംഭി ക്കും. ഇതിനായിക്കൂടിയാണ് പ്രത്യേകം ബസ് ആലപ്പുഴ യ്ക്കു ലഭിച്ചത്. എ.ടി.ഒ. സുമൻ, ഡിപ്പോ എൻജിനിയർ സിറാ ജുദ്ദീൻ, സീനിയർ സുപ്രണ്ട് മഞ്ജുള, ബി.ടി.സി. ജില്ലാ കോ ഡിനേറ്റർ ഷെഫീക് ഇബ്രാഹിം, ആലപ്പുഴ യൂണിറ്റ് കോഡിനേറ്റർ ശ്രീരാജ് എന്നിവർ പങ്കെടുത്തു.

Top