എസി റോഡിൽ ‘വയലറ്റ് വസന്തം: യാത്രക്കാരുടെ കണ്ണും മനസ്സും നിറച്ച് ഞാവൽപഴങ്ങൾ; ശേഖരിക്കാൻ തിരക്ക്

എസി റോഡിൽ ‘വയലറ്റ് വസന്തം: യാത്രക്കാരുടെ കണ്ണും മനസ്സും നിറച്ച് ഞാവൽപഴങ്ങൾ; ശേഖരിക്കാൻ തിരക്ക്
Share Email

MAY 14, 2026
ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡ് ഇപ്പോൾ വെറുമൊരു പാതയല്ല; അതൊരു മധുരമുള്ള അനുഭവമാണ്. റോഡിന് വശങ്ങളിലെ ഞാവൽ മരങ്ങൾ കായ്ച്ചു പഴുത്തു നിൽക്കുന്ന കാഴ്ച യാത്രക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ്. നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ഞാവൽ പഴം ഇന്ന് അപൂർവമായി മാറിയതോടെ യാത്രക്കാർക്കും ഇതൊരു കൗതുകക്കാഴ്ചയാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഞാവൽ പഴം ശേഖരിക്കാനെത്തുവരുടെ തിരക്കാണ് എസി റോഡിൽ. റോഡരികിൽ വാഹനം നിർത്തി കൊമ്പുകൾ ചായ്ച്ചും, താഴെ വീണുകിടക്കുന്ന നല്ല പഴങ്ങൾ നോക്കിയെടുത്തും ആളുകൾ മധുരം നുണയുന്നു. ഒന്നാം പാലത്തിനു സമീപത്താണ് കൂടുതൽ ഞാവൽപഴങ്ങൾ കായ്ച്ചിരിക്കുന്നത്. ഒരു ചെറിയ ഉപദേശം : ഞാവൽപഴം ശേഖരിക്കാൻ വണ്ടി നിർത്തുമ്പോൾ ട്രാഫിക് തടസ്സപ്പെടാതെ ശ്രദ്ധിക്കുമല്ലോ.

Share Email
Top