ഒറ്റ പ്രസവത്തിൽ ജനിച്ച 4 പേർ ഒന്നിച്ച് പ്ലസ്ട പരീക്ഷയ്ക്ക്; നാൽവർ സംഘത്തിന്റെ ജനനം 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

ഒറ്റ പ്രസവത്തിൽ ജനിച്ച 4 പേർ ഒന്നിച്ച് പ്ലസ്ട പരീക്ഷയ്ക്ക്; നാൽവർ സംഘത്തിന്റെ ജനനം 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ
Share Email

പ്ലസ്ട പരീക്ഷയ്ക്ക് ഒരുങ്ങുന്ന അനന്തകൃഷ്ണൻ, ഗോപിക കൃഷ്ണൻ, ഗോപീകൃഷ്ണൻ, രാജ് കൃഷ്ണൻ എന്നിവർ.
പൂച്ചാക്കൽ ഒറ്റ പ്രസവത്തിൽ ജനിച്ച 4 പേര് പ്ലസ് പരീക്ഷയ്ക്കുള്ള അവസാനവട്ട തയാറെടുപ്പിൽ. അരൂക്കുറ്റി വടുതല പുത്തൻപുരയിൽ പി.ജി. സുനിൽ കുമാറിന്റെയും കെ.എം. രേഖയുടെയും മക്കളായ അനന്തകൃഷ്ണൻ, ഗോപിക കൃഷ്ണൻ, ഗോപീകൃഷ്ണൻ, രാജ് കൃഷ്ണൻ എന്നിവരാണ് പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. അരൂക്കുറ്റി വടുതല ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാർഥികളാണ് നാൽവരും. ഗോപിക കൃഷ്ണൻ, ഗോപീകൃഷ്ണൻ, രാജകൃഷ്ണൻ എന്നിവർ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളും അനന്തകൃഷ്ണൻ കൊമേഴ്സാണ് വിദ്യാർഥിയുമാണ്. തുടർപഠനത്തിന് അനന്തകൃഷ്ണൻ ബി.കോം താൽപര്യപ്പെടുമ്പോൾ മറ്റുള്ളവർ ബി.ടെക് പഠനമാണ് ലക്ഷ്യമിടുന്നത്. 2008 മേയ് 17നാണ് ഇവർ ജനിച്ചത്. 10-ാം ക്ലാസ് വരെ ഒരേ സ്കൂളിലും ഒരേ ക്ലാസിലുമാണ് പഠിച്ചത്. ജമാഅത്ത് എച്ച്എസ്എസിൽ 10-ാം ക്ലാസ് പരീക്ഷ എഴുതിയതും ഒരുമിച്ചായിരുന്നു. പ്ലവിൽ ഒരാൾ വിഷയം മാറിയപ്പോൾ ക്ലാസും മാറി. സുനിൽ കുമാറിന്റെയും രേഖയുടെയും വിവാഹത്തിന് ശേഷം 9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാൽവർ സംഘത്തിന്റെ ജനനം.

Share Email
Top