കനാലിൽ പെരുകി പെരുമ്പാമ്പ്ഇറച്ചിമാലിന്യം തള്ളുന്നത് പെരുമ്പാമ്പുകളുടെ എണ്ണം കൂട്ടുന്നു

ആലപ്പുഴ നഗരത്തിൽ പെരുമ്പാമ്പു കളുടെ ശല്യം കൂടുന്നു. ആശങ്കയോടെ നാട്ടുകാർ. കോടതിപ്പാലത്തിനു സമീപം അമ്പലപ്പുഴ താലൂക്ക് ചെത്തു തൊ ഴിലാളി യൂണിയൻ ഓഫീസ് പരിസര ത്തുനിന്ന് ബുധനാഴ്ചയും പെരുമ്പാമ്പി നെ പിടികൂടി. പകൽ 10.30-ഓടെയാണ് വനം വകുപ്പിന്റെ സർപ്പയിലെ പ്രതിനി ധി ജിബിൻ പെരുമ്പാമ്പിനെ പിടിച്ചത്. ഓഫീസിനു മുന്നിലെ വലയിൽ തലഭാ ഗം ഉടക്കിയ നിലയിലായിരുന്നു. ഇതേ അവസ്ഥയിൽ ചൊവ്വാഴ്ചയും ഒരു രുമ്പാമ്പിനെ ഇതേസ്ഥലത്തുനിന്നു പി ടികൂടിയിരുന്നു. ജനുവരി മാസത്തിൽ നാലു പാമ്പുകളെ ശവക്കോട്ടപ്പാലത്തി നു സമീപത്തുനിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കളർകോട് ഭാ ഗത്തുനിന്നും സർപ്പ പ്രതിനിധികൾ പാ മ്പിനെ പിടികൂടി.

ആലപ്പുഴയിൽ ഇത്രയധികം പാമ്പുകൾ പെരുകുന്നത് ഇതാദ്യമായാണ്. കനാലിലെ മാലിന്യമാണ് പാമ്പുകളു ടെ എണ്ണം വർധിപ്പിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കനാ ലിൽ കോഴിമാലിന്യം തള്ളുന്നത് കൂടിയി ട്ടുണ്ട്. അറവുശാലകളിലെ മാലിന്യവും വൃത്തിയാക്കുന്ന വെള്ളവും കനാലിലേ ക്കാണ് പലയിടങ്ങളിലും ഒഴുക്കുന്നത്. പെരുമ്പാമ്പുകൾക്ക് വേണ്ട ത്ര ആഹാരം കനാലിൽനിന്നു കിട്ടുന്നതി നാൽ ഇവ ഇവിടെ പെറ്റുപെരുകുക യാണ്. മറ്റു പാമ്പുകൾ ഒരുസമയം 10- 15 മുട്ട വിരിയിക്കുന്ന സമയത്ത് പെരു പാമ്പുകൾ 40-ൽപ്പരം മുട്ട വിരിയിക്കു ന്നുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒട്ടേ റെ പാമ്പുകൾ ഇരുമ്പുപാലം, ശവക്കോ ട്ടപ്പാലം, എ.എസ്. കനാൽ തുടങ്ങിയ കനാലുകളിലും കാടുമൂടിയ ഇടങ്ങളി ലുമുണ്ട്. രാത്രിയിൽ റോഡുകളിലേക്കും ഇവ ഇഴഞ്ഞെത്തും. പെരുമ്പാമ്പുകടിയും സൂക്ഷിക്കണം

പെരുമ്പാമ്പ് നല്ല അസലായി കടിക്കും. വിഷമില്ലാത്തതിനാൽ കടിച്ചാലും പ്രശ്നമില്ലെന്നു ധരിക്കരുത്. നല്ല ബലമുള്ള പല്ലു കളായതിനാൽ കടിയുടെ ആഘാതം വളരെക്കൂടുതൽ ആയിരിക്കും. രക്തക്കുഴ ലുകൾ മുറിഞ്ഞുപോകാനും വലിയതോ തിൽ രക്തസ്രാവമുണ്ടാകാനും സാധ്യതയു ണ്ട്. ഒപ്പം മുറിവിൽ അണുബാധ യുണ്ടാകാനും ഇടയുണ്ട്. അതു കൊണ്ട് കടിയേറ്റയാളെ ഉടൻത ന്നെ ആശുപത്രിയിൽ എത്തിക്ക ണം. ജീവൻ അപകടത്തിലാണ ന്നു തോന്നുന്നപക്ഷം അവ മനു ഷ്യനെ ചുറ്റിവരിയാനും കൊല്ലാ നും ശ്രമിക്കാറുണ്ട്. കോഴിക്കൂട്ടിൽ കയറിയ പെരുപാമ്പിനെ പിടികൂടി എടത്വാ കോഴിക്കൂട്ടിൽ കയ റിക്കൂടിയ പെരുപാമ്പിനെ പിടി കൂടി വനപാലകർക്കു കൈമാറി. തലവടി പഞ്ചായത്തിലെ 13-ാം വാർഡിൽ തുണ്ടിയിൽ ജോർ ജുകുട്ടിയുടെ വീട്ടിലെ കോഴി ക്കൂട്ടിലാണ് പെരുപാമ്പ് കയ റിക്കൂടിയത്. ബുധനാഴ്ച പുലർ ച്ചെയാണ് സംഭവം. കോഴിക ളുടെ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കോഴി ക്കൂട്ടിൽ വലിയ പെരുപാമ്പിനെ കണ്ട ത്തിയത്. ഇതിനിടയിൽ കൂട്ടിലുണ്ടായിരു ന്ന ഭൂരിഭാഗം കോഴികളെയും പെരുമ്പാമ്പ് ഭക്ഷിച്ചിരുന്നു. സ്നേക്ക് റെസ്ക്യു പ്രവർ ത്തകനായ ചാർലി വർഗീസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്കു കൈമാറി.

Top