കാറ്റ്: ഹൗസ് ബോട്ടിലെ യാത്രക്കാരെ രക്ഷിച്ചു, ബോട്ട് മുങ്ങി
16 May 2026
ആലപ്പുഴ വേമ്പനാട്ടുകായലിൽ 45 സഞ്ചാരികളെ കയറ്റിവന്ന ഹൗസ്ബോട്ട് കാറ്റിൽ അക പ്പെട്ടതിനെ തുടർന്നു മറ്റൊരു വള്ളത്തിൽ എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിച്ചു. പി ന്നീട് ഹൗസ് ബോട്ട് കരയിലിടിച്ചു കായലിൽ മുങ്ങി.
ഇന്നലെ രാത്രി 8.40 നുണ്ടായ ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു ഹൗസ് ബോട്ട് കായലിൽ ഒഴുകി യത്. അപകടം മനസ്സിലാക്കിയ ജീവനക്കാർ വളരെ പെട്ടെന്നു ആളുകളെ കരയിലെത്തിച്ചു. ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികൾ എല്ലാവരും സുര ക്ഷിതരാണ്. ഹൗസ് ബോട്ട് കാ യലിൽ നങ്കൂരമിട്ടു ആളുകളെ കരയിലേക്ക് കൊണ്ടുപോകുക യായിരുന്നു. പിന്നീടാണ് നങ്കൂരമി ടാൻ കെട്ടിയ കയർ പൊട്ടി ഹൗ സ് ബോട്ട് കായലിൽ ഒഴുകിയത്. കുപ്പപ്പുറം കരയോടു അടുത്തെ ത്തിയപ്പോൾ മുങ്ങിയെന്നാണ് ടു റിസം പൊലീസ് പറഞ്ഞത്. ആഷാഢം എന്ന ഹൗസ് ബോ ട്ടാണ് മുങ്ങിയത്.
ആലപ്പുഴ നഗരത്തിൽ കാറ്റിൽ വ്യാപക നാശം
ശക്തമായ കാറ്റിൽ നഗരത്തിൽ വ്യാപക നാശം. എഎൻ പുരം വാര്യത്തറ പുരയിട ത്തിൽ ശിവശങ്കറുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. അയൽവാസി ഉണ്ണിക്കൃഷ്ണന്റെ വീടിന്റെ ആസ്ബസ്റ്റോസ് മേൽ ക്കൂരയും തകർന്നു.
ഇന്നലെ രാത്രി 8.40നായിരുന്നു ശക്തമായ കാറ്റ് വീശിയത്. പു ന്തോപ്പ് പുതുവൽ ജാക്സന്റെ വീടി നു പിറകിൽ നിന്ന വലിയ തണൽമരം ചുവടെ മറിഞ്ഞു വീണു. വീടി ന്റെ പിൻഭാഗം, ശുചിമുറിയുടെ ടാ ങ്ക്, പൈപ്പ് തുടങ്ങിയവ തകർന്നു. ഇവിടെ നിരവധി തണൽ മരങ്ങൾ അപകടനിലയിലാണെന്നു പുതുവ ലിലെ താമസക്കാർ പറഞ്ഞു.
വൈഎംസിഎ പാലത്തിനു സമീ പം കൂറ്റൻ പരസ്യ ബോർഡ് കാ റ്റിൽ ചരിഞ്ഞ് വൈദ്യുതി തൂണിനു മുകളിൽ വരെയെത്തി. അഗ്നിര ക്ഷാസേന പാഞ്ഞെത്തി അപകടം ഒഴിവാക്കി.

