കൂത്താടികൾ നിറഞ്ഞ് കള്ളത്തോട് പാലത്തിലെ വെള്ളക്കെട്ട്; കൊതുക് വളർത്താം ഇങ്ങനെയും
മുഹമ്മ: നാടിനെ രോഗഭീതിയിലാഴ്ത്തി മുഹമ്മ കായിപ്പുറം കള്ളത്തോട് പാലത്തിലെ വെള്ളക്കെട്ട്. കഴിഞ്ഞിടെ റോഡു പണി നടന്നപ്പോൾ പാലം ഒഴിവാക്കിയാണ് പണി നടത്തിയത്. ഇതാണ് വെള്ളക്കെട്ടിനു കാരണം. ഇതിൽ കൊതുക് മുട്ടയിട്ട് കൂത്താടികൾ നിറയുകയാണ്. ഇരു ഭാഗത്തും റോഡ് ഉയർന്നുനിൽക്കുന്നത് പാലത്തിന് ബലക്ഷയമാകുമെന്ന് നാട്ടുകാർ ചൂണ്ടികാണിച്ചെങ്കിലും കരാറുകാരൻ മെറ്റലിംഗ് ന ടത്തിയില്ല.
പാലത്തിൽ മെറ്റലിംഗ് നടത്താൻ പഞ്ചായത്തിന്റെ അനുമതി വേണമെന്ന ന്യായമാണ് കരാറുകാരൻ ഉയർത്തിയത്. പഞ്ചായത്ത് ഭാരവാഹികളെ വിവരം അറിയിച്ചെങ്കിലും അവരും ശ്രദ്ധിച്ചില്ല. നാട്ടുകാർ ആറ്റു നോറ്റുണ്ടാക്കിയ പാലം അധികൃതരുടെ അനാസ്ഥയിൽ ബലക്ഷയം നേരിടുന്നതിനൊപ്പം രോഗഭീതിയും ഉയർത്തുകയാണ്.

