കൃഷിയിൽ താരമായി വില്ലേജ് ഓഫീസ് ജീവനക്കാരൻ

കൃഷിയിൽ താരമായി വില്ലേജ് ഓഫീസ് ജീവനക്കാരൻ
Share Email

കഞ്ഞിക്കുഴി വില്ലേജ് ഓഫീസി ലെ ജീവനക്കാരൻ കഞ്ഞിക്കുഴി 15-ാം വാർഡിൽ കിഴക്കേവെളി വീട്ടിൽ അനീഷിന്റെ ചീരകൃഷിയുടെ വിളവെടുപ്പ് എഡിഎം ആശ സി എബ്രഹാം ഉദ്ഘാടനം ചെയ്തു. വ്ലാത്താങ്കര ചീരയാണ് കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കിയത്.
ഓഫീസ് സമയം കഴിഞ്ഞുള്ള സമയത്താണ് കൃഷി. പച്ചക്കറികൃ ഷിക്ക് പുറമേ പച്ചക്കറിത്തൈ ഉൽ പ്പാദനത്തിലും ശ്രദ്ധിക്കുന്നുണ്ട്. ജൈവരീതിയിലാണ് കൃഷി. വിള വെടുപ്പ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ജി മുരളി, കൃഷി ഓഫീസർ റോസ്മി ജോർജ്, കർമസേന കൺവീനർ ജി ഉദയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
കഞ്ഞിക്കുഴി വില്ലേജ് ഓഫീസിലെ ജീവനക്കാരൻ അനീഷിന്റെ ചീരകൃഷി വിളവെടുപ്പ് എഡിഎം ആശ സി എബ്രഹാം ഉദ്ഘാടനംചെയ്യുന്നു

Share Email
Top