മത്സ്യകൃഷിയുടെ വിളവെടുപ്പ്

മത്സ്യകൃഷിയുടെ വിളവെടുപ്പ്
Share Email

Monday 02 February, 2026
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടത്തിൽ സുരേഷും ഭാര്യ അമ്പിളിയും ചേർന്നു നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈരഞ്ജിത്ത്, പഞ്ചായത്തംഗം എം.കെ.സജി, ചെറുവാരണം സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സുരജിത്ത്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, എന്നിവർ സംസാരിച്ചു. വീടിനു ചുറ്റുമുള പരമ്പരാഗത കുളങ്ങളിലാണ് വ്യത്യസ്ത ഇനങ്ങളിലുള്ല മൽസ്യങ്ങളെ വളർത്തുന്നത്.

Share Email
Top