കെ. ദാസ്
മുഹമ്മ ചാരമംഗലത്തെ ഒരു കർഷക കുടുംബമായ തുരുത്തിക്കാട്ടു തറവാട്ടിൽ കേശവന്റെയും ചീരമ്മയുടെയും മകനായി 1916-ൽ ആണ് ശ്രീ. കെ. ദാസ് എന്ന ജനനായകന്റെ ജനനം. അപരിഷ്കൃതമായ ഒരു സാമൂഹ്യവ്യവസ്ഥയായിരുന്നു ആ കാലഘട്ടത്തിൽ നാട്ടിൽ നിലനിന്നി രുന്നത്. ജന്മി ഭൂപ്രഭു മേധാവിത്വവും സവർണ്ണ മേധാവിത്വവും കൂടി ച്ചേർന്ന ബലമേറിയ ഒരു ചങ്ങലയിൽ ബന്ധിക്കപ്പെട്ടുകിടക്കുക യായിരുന്നു സമൂഹം. തൊഴിലാളിക്ക് അക്കാലത്തു തൊഴിലുപകരണ ത്തിന്റെ വിലപോലുമില്ലായിരുന്നു. തരിശ്ശിൽ കുടിതാമസിക്കുകയും അത്തരത്തിൽ ജന്മിയുടെ പുരയിടത്തിൽ കുടിതാമസിക്കുന്ന അടിയാള ന്മാർ ആ ഭൂമിയിൽ കൃഷി ചെയ്തു ഭൂമി നന്നാവുമ്പോൾ കുടിയിറക്കി വിടലും അക്കാലത്തു നിത്യസംഭവമായിരുന്നു. തിരുവിതാംകൂറിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലായിരുന്നു ഏറ്റവും കൂടുതൽ കുടിതാമസക്കാർ. ജാതിപ്പേരുകളാൽ മനുഷ്യൻ വേർതിരിക്കപ്പെട്ടിരുന്ന ആ കാലഘട്ടത്തിൽ തന്റെ മെട്രിക്കുലേഷൻ പാസ്സായശേഷം 1930-ൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനായിട്ടാണ് കെ. ദാസിന്റെ പൊതു ജീവിതം ആരംഭിക്കുന്നത്.
മുഹമ്മയിലും പരിസരപ്രദേശങ്ങളിലുമുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ ഇടപെടുകയും അവരെ സംഘടിത ബോധമുള്ളവരാക്കാനും അദ്ദേഹം മുൻനിന്ന് പ്രവർത്തിച്ചു. ഇക്കാലത്തു സഖാവ് പി. കൃഷ്ണപിള്ള മുഹമ്മയിൽ വരികയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സംബന്ധിച്ച് രഹസ്യമായി ക്ലാസ്സുകളെ ടുക്കുകയും ചെയ്തിരുന്നു. കൃഷ്ണപിള്ളയുടെ ക്ലാസ്സുകളിൽ പങ്കെ ടുത്ത ദാസ് പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകനായി. 1945-008 അദ്ദേഹം മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെസെക്രട്ടറിയായി.
ഒരു ജന്മി തന്റെ കുടിയാനെ ഒഴിപ്പിച്ചാൽ യൂണിയൻ പ്രവർത്ത കർ അവിടെ ഓടിയെത്തുകയും പൊളിച്ചുമാറ്റിയ കുടിൽ അന്നു തന്നെ കെട്ടിക്കൊടുക്കുകയും തുടർന്ന് അത്യുഗ്രമായ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തു കയും പതിവായിരുന്നു. ഈ നടപടി വഴി ജന്മിമാരുടെ കിരാത വാഴ്ച്ച ഒരുപരിധിവരെ നിരുത്സാഹ പ്പെടുത്താൻ കഴിഞ്ഞു. യൂണിയന്റെ പ്രസിഡന്റായിരുന്ന സി. കെ. കരുണാകരപ്പണിക്കരോടൊപ്പം ചേർന്നുള്ള ദാസിന്റെ പ്രവർത്തനങ്ങളും നേതൃപാടവവും തൊഴിലാ ളികൾക്കും നാടിനും പുതിയ ഉണർവ്വ് നൽകി.
ശ്രീ. കെ. ദാസ് അധികാരിവർഗ്ഗത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ ദാസിനെ പുന്നപ്ര-വയലാർ സമരത്തിന് മുൻപുതന്നെ അറസ്റ്റുചെയ്തു ജയിലിലടച്ചു. ചേർത്തല പോലീസ് സ്റ്റേഷൻ ലോക്കപ്പിലും മറ്റും ക്രൂരമായ മർദ്ദനത്തിന് വിധേയനായ അദ്ദേഹം ഒരു വർഷത്തിലേറെ തിരുവനന്ത പുരം സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. ജയിൽ മോചിത നായശേഷം പ്രവർത്തനം തുടർന്ന അദ്ദേഹം ചേർത്തല താലൂക്കിലെ തൊഴിലാളിവർഗ്ഗത്തിന്റെ പ്രധാന ശക്തിസ്രോതസ്സായി നിലകൊണ്ടു. കൽക്കത്ത തീസിസിനെത്തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ വീണ്ടും അറസ്റ്റുചെയ്തു. പിന്നെയും രണ്ടര വർഷം ജയിൽശിക്ഷ അനുഭവിച്ചു.
സ്വന്തമായി ധാരാളം ഭൂസ്വത്തുണ്ടായിരുന്ന അദ്ദേഹം തന്റെ കുടുംബത്തിന് കഴിയാനുള്ളത് സ്വന്തം പറമ്പിലും പാടത്തും അദ്ധ്വാനി ച്ചുണ്ടാക്കിയിട്ടാണ് ദിവസവും പൊതുപ്രവർത്തനത്തിന് ഇറങ്ങിയിരു ന്നത്. അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചു ഒരാളിനും ഒരു കാര്യവും പറയാനാവില്ലായിരുന്നു. കാരണം അദ്ദേഹം അതിരാവിലെ മുതൽ തന്നെ തന്റെ സ്വന്തം കൃഷിയിടത്തിലായിരിക്കും. പകൽ ഗ്രാമത്തിൽ ഏതെങ്കിലുമൊരു സ്ഥലത്തു മാദ്ധ്യസ്ഥം, കമ്മറ്റി, പാർട്ടിയുടെ ദൈനംദിന കാര്യങ്ങളുടെ നേതൃത്വം, യോഗങ്ങൾ എന്നിങ്ങനെയുള്ള പരിപാടിയിലായിരിക്കും സഖാവ്.
എഴുപതുകളുടെ തുടക്കം മുതൽ മുഹമ്മ കേന്ദ്രീകരിച്ചു പ്രവർത്തി ക്കുന്നതിനാണ് അദ്ദേഹം താല്പര്യം കാണിച്ചത്. നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചപ്പോൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു അതിൽ നിന്നും ഒഴിവാകുകയായിരുന്നു. 1963 മുതൽ 1987 വരെ 24 വർഷക്കാലം മുഹമ്മ ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന അദ്ദേഹം മുഹമ്മ 1670-ാം നമ്പർ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. 2006 ജൂൺ 22ന് കെ. ദാസ് എന്ന വിപ്ലവകാരി ഓർമ്മയായി.

