“ചക്രവാതച്ചുഴി” മാർച്ച് 3 വരെയുള്ള തീയതികളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

“ചക്രവാതച്ചുഴി”  മാർച്ച് 3 വരെയുള്ള തീയതികളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
Share Email

ആലപ്പുഴ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ മാർച്ച് 3 വരെയുള്ള തീയതികളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ഇടത്തരമോ നേരിയതോ ആയ മഴയ്ക്കാണു സാധ്യത. രാത്രിയിൽ മിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ കുറഞ്ഞു വരും.
ചകവാതച്ചുഴിയുടെ ഫലമായി ആലപ്പുഴ, ചേർത്തല നഗരങ്ങളിൽ ഉൾപ്പെടെ വെള്ളിയാഴ്ച രാവിലെ മഴ ലഭിച്ചു. പകൽ അന്തരീക്ഷം
മേഘാവൃതവുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മഴ ലഭിച്ചിരുന്നു. തുടർച്ചയായി മഴ ലഭിച്ചതും അന്തരീക്ഷം മേഘാവൃതമായതും കാരണം അന്തരീക്ഷ താപനില താഴ്ന്നു. 27ന് ആലപ്പുഴയിൽ 30 ഡിഗ്രിയിൽ താഴെയായിരുന്നു താപനില.
ചകവാതച്ചുഴിയുടെ ഭാഗമായി മഴ ലഭിച്ചതോടെ ജില്ലയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചു. ജനുവരി ഒന്നു മുതൽ 27 വരെ 38.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 67.5 മില്ലിമീറ്റർ മഴയാണു പെയ്തത്. 74% മഴയാണ് അധികമായി പെയ്തത്.
ചകവാതച്ചുഴിക്കു മുൻപ് മഴ കുറവായിരുന്നു.

Share Email
Top