ചൂട് നേരിടാൻ ജനം ബിച്ചിലേക്നഗരത്തിൽ ഗതാഗതക്കുരുക്ക്

ചൂട് നേരിടാൻ ജനം ബിച്ചിലേക്നഗരത്തിൽ ഗതാഗതക്കുരുക്ക്
Share Email

ആലപ്പുഴ ചുട്ടുപൊള്ളുന്ന ചു ടിൽ, പകൽ വീട്ടിൽനിന്ന് ഇറങ്ങാൻ കഴിയാതിരുന്ന നഗരവാ സികൾ ഇന്നലെ വൈകിട്ടു കൂട്ടമായി ബീച്ചിലേക്ക് എത്തിയ തോടെ നഗരത്തിലെ റോഡുക ളിൽ ഗതാഗതക്കുരുക്ക്. ഇതോ ടെ റെയിൽവേ സ്റ്റേഷനിലേ ക്കുള്ള യാത്രികർ ഉൾപ്പെടെ വലഞ്ഞു. ബസുകളിലും കാറു കളിലും ഒട്ടേറെപ്പേർ ബീച്ചിലേ ക്ക് എത്തി. ഇതിനിടെ ട്രെയിനു
കൾക്കു കടന്നു പോകാനായി ലവൽ ക്രോസുകൾ അടച്ചതാ ണു ഗതാഗതക്കുരുക്ക് രൂക്ഷമാ ക്കിയത്.
വന്ദേഭാരത്, ഏറനാട് എക്സ്പ്രസ് തുടങ്ങിയട്രെയിനുകളിൽ പോകാനുള്ള യാത്രികരാണു ബുദ്ധിമുട്ടിയത്. കലക്ടറേറ്റ്- ബീച്ച് റോഡിൽ സക്കറിയ ബസാർ വരെ വാഹനങ്ങ ളുടെ നിര നീണ്ടു. ബീച്ചിലെ അഡ്വഞ്ചർ പാർക്കിനു സമീപത്തേക്കുള്ള പാതയിൽ ലവൽ ക്രോസ് ഇല്ലാത്തതിനാൽ കൂടു തൽ വാഹനങ്ങൾ ഇതുവഴിയെ ത്തിയതും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. വാഹനം തിരക്കിൽ പെട്ടു മുന്നോട്ടു നീങ്ങാനാകാ തെ വന്നതോടെ പലർക്കും ട്രെയിൻ ലഭിക്കാത്ത സാഹചര്യവുമുണ്ടായി. പലരും വണ്ടി യിൽ നിന്നിറങ്ങി ഓടിയാണു സ്റ്റേഷനിലെത്തിയത്. എന്നിട്ടും ട്രെയിൻ കിട്ടാത്തവരുമുണ്ട്.

Share Email
Top