‘ഡൽഹി കണ്ട് നിരാശരാകരുത്, കേരളവും സന്ദർശിക്കൂ’- ഏറ്റവും മനോഹരമായ സ്ഥലമെന്ന് വിദേശ വനിത

‘ഡൽഹി കണ്ട് നിരാശരാകരുത്, കേരളവും സന്ദർശിക്കൂ’- ഏറ്റവും മനോഹരമായ സ്ഥലമെന്ന് വിദേശ വനിത
Share Email

ഇതുവരെ യാത്ര ചെയ്തതിൽ ഏറ്റവും ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് കേരളമെന്ന് എമ്മ എന്ന വിദേശ വനിത. കായൽ, കടൽത്തീരങ്ങൾ, വന്യജീവികൾ, മന്ദഗതിയിലുള്ള ജീവിതം എന്നിവയ്ക്കിടയിൽ കേരളം തികച്ചും വ്യത്യസ്തമായ ഒരു ലോകം പോലെ തോന്നിയെന്നും എമ്മ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ മുതൽ ആയുർവേദ ചികിത്സകളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും വർക്കലയിലെ പാറക്കെട്ടുകൾക്ക് മുകളിലൂടെയുള്ള സ്വർണ്ണ സൂര്യാസ്തമയം വരെ അതിൽ പെടുന്നു. ഇന്ത്യയിൽ ഇനിയും അനന്തമായ വശങ്ങൾ കണ്ടെത്താനുണ്ടെന്നതിന് തെളിവാണ് കേരളമെന്നും എമ്മ പറഞ്ഞു.
ഇന്ത്യൻ തലസ്ഥാന നഗരിയായ ഡൽഹിയുമായി താരതമ്യം ചെയ്താണ് എമ്മ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പങ്കുവെച്ചത്. താൻ ഇപ്പോൾ ഡൽഹിയിലെ ബഹളങ്ങൾക്കിടയിലാണെങ്കിലും തന്റെ ഹൃദയം കേരളത്തിലാണെന്ന് എമ്മ പറയുന്നു.


നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും പരീക്ഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഡൽഹിയെന്ന് എമ്മ പറയുന്നു. ഗതാഗതം, എപ്പോഴും ബഹളം, ജനക്കൂട്ടം, കുഴപ്പങ്ങൾ. ആദ്യമായി ഇത് കാണുമ്പോൾ നിങ്ങൾക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല.
ഡൽഹിയിൽ ചിലവഴിക്കുന്ന സമയം കൃത്യമായി ആസൂത്രണം ചെയ്യണമെന്നും എന്തെല്ലാം കാഴ്ചകൾ കാണണമെന്ന് നേരത്തെ തീരുമാനിക്കണമെന്നും ഇടയ്ക്ക് വിശ്രമിക്കാൻ സമയം കണ്ടെത്തണമെന്നും എമ്മ പറയുന്നു.
ഡൽഹിയിൽ ആദ്യമെത്തുന്നവർ നിരാശരാകരുതെന്നും രാജ്യത്തെ അവിശ്വസനീയമായ ബാക്കിഭാഗങ്ങൾ പര്യവേക്ഷണം ചെയ്യണമെന്നും എമ്മ പറഞ്ഞു. തലസ്ഥാനത്തേക്കാൾ വളരെയേറെ ഇന്ത്യയിൽ കാണാനുണ്ടെന്നും കേരളത്തെ എടുത്തുപറഞ്ഞുകൊണ്ട് എമ്മ പറഞ്ഞു.

Share Email
Top