ത്വഗ്രോഗം പിടിപെട്ട തെരുവുനായ്ക്കൾ ചാകുന്നു. കൂടുതൽ നായ്ക്കളിലേക്ക് രോഗം പകരുന്നു

16 May 2026
ആലപ്പുഴ നഗരത്തിലെ രുവുനായകൾക്കിടയിൽ ത ഗ്രോഗം പടരുമ്പോഴും മരുന്നു നൽകാനുള്ള തീരുമാനം നഗര സഭ നടപ്പാക്കുന്നില്ലെന്നു പ്രതി പക്ഷം. നായ്ക്കൾ പലതും ചാകു കയും കൂടുതൽ നായ്ക്കളിലേക്ക് രോഗം പകരുകയും ചെയ്തെങ്കി ലും നഗരസഭ നടപടികളാരംഭി ച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ജി. വിഷ്ണു ആരോപിച്ചു. മൃഗ സ്നേഹികളുടെ സഹായത്തോ ടെ മരുന്നു നൽകുമെന്നായി രുന്നു രണ്ടുമാസം മുൻപുനട ന്ന കൗൺസിൽ തീരുമാനിച്ചി രുന്നത്. മൃഗസംരക്ഷണവകു പ്പിൽ നായ്ക്കൾക്കു നൽകുന്നതി നുള്ള മരുന്നുള്ളതിനാൽ നടപ ടി വേഗത്തിലാക്കുമെന്നു നഗര സഭ അറിയിച്ചിരുന്നു. എന്നാൽ, നടപടി ഇതുവരെ തുടങ്ങിയില്ല.
വിരശല്യമാണ് വളർത്തുനാ യകളിലെ ത്വഗ്രോഗത്തിനു കാ രണമെന്നാണ് മൃഗസംരക്ഷണ വകുപ്പധികൃതർ പറയുന്നത്. കു തിരപ്പന്തി, വട്ടയാൽ, ബീച്ച്, വാ ടയ്ക്കൽ, പുലയൻ വഴി, വലി യമരം എന്നിവിടങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. രോ മങ്ങൾ കൊഴിഞ്ഞ് അസഹ നീയമായ ചൊറിച്ചിലും ദുർഗ ന്ധവുമായാണ് നായ്ക്കൾ അല യുന്നത്. അടുത്ത കൗൺസി ലിൽ വിഷയം ഉന്നയിക്കുമെ ന്ന് പ്രതിപക്ഷ കൗൺസിലർ മാർ പറഞ്ഞു.
എന്നാൽ, മൃഗസംരക്ഷണവ കുപ്പിൽനിന്നു മരുന്നെത്തിച്ചു മൃഗസ്നേഹികൾ വഴി നായ്ക്കൾ ക്കു നൽകാനായി ഏല്പിച്ചിരുന്നെന്ന് അധികൃതർ പറയുന്നു. ആഴ്ചയിൽ ഒരുതവണവീതം തുടർന്നുനൽകേണ്ട മരുന്നാ ണ്. പലർക്കും രോഗമുള്ള നാ യ്ക്കളെ കണ്ടെത്താനും സാധി ക്കാത്ത സാഹചര്യമുണ്ടായിരു ന്നു. കൃത്യമായി മരുന്ന് ഉള്ളിൽ ച്ചെല്ലാത്ത നായ്ക്കളാകാം രോഗം പിടിപെട്ടു ചത്തതെന്നാണു കരുതുന്നത്.

Top