പാലയ്ക്കൽ-കായിക്കര റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ

പാലയ്ക്കൽ-കായിക്കര റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ
Share Email

31 May 2026
മുഹമ്മ: കായിപ്പുറം പാലയ്ക്കൽ – കായിക്കര റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് നാട്ടുകാർ. കഴിഞ്ഞ ജനുവരി രണ്ടിന് പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചതാണ്. ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞാണ് കരാറുകാരൻ റോഡ് പണി ആരംഭിച്ചത്.
അധികാരികളുടെ അനാസ്ഥ മൂലമാണ് റോഡ് പണിമുടങ്ങിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സ്കൂൾ കുട്ടികളും ആശുപത്രിയിൽ പോകുന്ന വയോജനങ്ങളും ഇളകിയ മെറ്റലായതിനാൽ വളരെയധികം ദു രിതമനുഭവിക്കുന്നു. എത്രയും വേഗം പണി പൂർത്തീകരിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്ന് നാട്ടുകാർ.

Share Email
Top