ബീച്ചും പരിസരവും ശുചീകരിച്ചു

ബീച്ചും പരിസരവും ശുചീകരിച്ചു
Share Email

Wednesday 14 January, 2026 | 12:33 AM
ആലപ്പുഴ ബീച്ച് ഫെസ്റ്റിനും കർണിവലിനും ശേഷം ജില്ലാ സ്റ്റുഡന്റസ് പൊലീസ് പ്രൊജക്ട്, ആലപ്പുഴ ടൂറിസം പൊലീസ്, അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ, ഫോർവേർഡ് ക്ലബ്, മോർണിംഗ് വാക്ക് കൂട്ടായ്മ, വാടക്കനാൽ നവമാദ്ധ്യമ കൂട്ടായ്മ, കാഞ്ഞിരംചിറ സ്പോർട്സ് ഹബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ബീച്ചും ശുചീകരിച്ചു. ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡിഷണൽ എസ്.പി ഗിൽസൻ മാത്യു, വാടക്കനാൽ വാർഡ് കൗൺസിലർ അംജിത്ത് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റസ് പൊലീസ് കോർഡിനേറ്റർ സബ്ബ് ഇൻസ്പെക്ടർ എം.എസ്.അസ്ലം, സബ് ഇൻസ്പെക്ടർ ബേർലി ജോസഫ്, സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.ഐ പി.ആർ.രാജീവ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പ്രതാപൻ, ടൂറിസം പൊലീസ് സബ് ഇൻസ്പെക്ടർ പ്രമോദ്, രാജേഷ്.പി ആർ, പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ്, അജയൻ, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ വി.എച്ച്.അൻസാർ, കോസ്റ്റൽ വാർഡൻ ബിനു, ടൂറിസം പൊലീസ് ഉദ്യോഗസ്ഥർ, സൗത്ത് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. വേർതിരിച്ച മാലിന്യങ്ങൾ നഗരസഭയ്ക്കു കൈമാറി.

Share Email
Top