മദർ തെരേസ സ്കൂൾ വാർഷികം

മദർ തെരേസ സ്കൂൾ വാർഷികം
Share Email

മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ 44-ാം വാർഷിക ദിനാഘോഷം എറണാകുളം ഇൻകം ടാക്സ് കമീഷണർ വി റോയ് ജോസ് ഉദ്ഘാടനംചെയ്തു. കലാവിരു ന്ന് സീരിയൽ നടി ശിവാനിമേ നോൻ ഉദ്ഘാടനം ചെയ്തു. കോ ർപറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശേരി അധ്യക്ഷനാ യി. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപക രെ ചടങ്ങിൽ ആദരിച്ചു. അവരു ടെ ഫോട്ടോ അനാച്ഛാദനവും നട ന്നു. പരീക്ഷകളിൽ മികച്ച വിജ യം നേടിയ വിദ്യാർഥികൾക്ക് ക്യാ ഷ് അവാർഡും മൊമെന്റോയും നൽകി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, പഞ്ചായത്തംഗം സുനി ഷാജി, പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്എസ്എസ് പ്രഥമാധ്യാപ കൻ ഫാ. ജോസഫ് കുറുപ്പശേരി, സ്റ്റാഫ് പ്രതിനിധി ജെസമ്മ കു ര്യൻ, പിടിഎ പ്രസിഡന്റ് ജെ റെജിമോൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ സലാം, സ് കൂൾ ലീഡർ ഡി ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.
മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ വാർഷിക ദിനാഘോഷം എറണാകുളം ഇൻകം ടാക്സ് കമീഷണർ വി റോയ് ജോസ് ഉദ്ഘാടനംചെയ്യുന്നു

Share Email
Top