മാവിൻചുവട് കണിയാകുളം റോഡ് പൊളിച്ചു

മാവിൻചുവട് കണിയാകുളം റോഡ് പൊളിച്ചു
Share Email


യാത്രക്കാർക്ക് ഭീഷണിയായ മാവിൻചുവട്-കണിയാകുളം റോഡ്
കല്ലുകൾ യാത്രക്കാർക്ക് ഭീഷണി – അപകടക്കെണി


സൈക്കിളുമായി വിദ്യാർഥികൾ വീഴുന്നു മുഹമ്മ കാര്യമായ തകർച്ചയില്ലാ തിരുന്ന മാവിൻചുവട്-കണിയാകു ളം റോഡ് പകുതിയോളം കുത്തി പ്പൊളിച്ചിട്ടിട്ട് മാസങ്ങൾ പിന്നിടു ന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാ പനത്തിനു തൊട്ടുമുൻപ് തുടങ്ങിയ പ്രവൃത്തികൾ നിലച്ചതോടെ പ്രദേ ശവാസികളും യാത്രക്കാരും ദുരിത ത്തിലാണ്. നിലവിൽ കാൽനടയാ ത്രപോലും അസാധ്യമായ രീതിയിൽ റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.
നാലു സ്കൂളുകളിലെ കുട്ടികൾ നി ത്യവും സൈക്കിളിൽ പോകുന്ന റോ
ഡാണിത്. റോഡിൽ നിരത്തിയിരി ക്കുന്ന കരിങ്കൽ ചീളുകളിൽ തെ ന്നിവീണ് വിദ്യാർഥികൾക്ക് നിരന്ത രം പരിക്കേൽക്കുന്നുണ്ട്. വാഹന ങ്ങൾ കടന്നുപോകുമ്പോൾ ടയറു കൾക്കിടയിൽപ്പെട്ട് കരിങ്കൽ ചീളു കൾ അതിവേഗത്തിൽ തെറിക്കുന്ന ത് വഴിയാത്രക്കാർക്കും സമീപവാ സികൾക്കും വലിയ ഭീഷണിയാണ്. ഇത്തരത്തിൽ കല്ലുതെറിച്ച് പലർ ക്കും പരിക്കേൽക്കുകയും വീടുകളു ടെ മതിലുകൾക്കും ഗേറ്റുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വാഹനങ്ങൾ കടന്നുപോകു മ്പോൾ ഉയരുന്ന കടുത്ത പൊടിപട ലങ്ങൾ സമീപവാസികളുടെ ആരോ ഗ്യത്തെ ദോഷകരമായി ബാധിക്കു ന്നു. കൂർത്ത കല്ലുകളിലൂടെയുള്ള യാത്ര വാഹനങ്ങളുടെ ടയറുകൾ വേഗത്തിൽ നശിക്കാനും യന്ത്രത്ത കരാറുകൾക്കും കാരണമാകുന്നു. ജനപ്രതിനിധികളും സാമൂഹികപ്ര വർത്തകരും പലതവണ ആവശ്യ പ്പെട്ടിട്ടും റോഡുപണി പൂർത്തിയാ ക്കാൻ കരാറുകാരൻ തയ്യാറാകുന്നി ല്ലെന്നാണ് നാട്ടുകാരുടെ പരാതി.

അടിയന്തര ഇടപെടൽ വേണമെന്ന് റെസിഡെന്റ്സ് അസോസിയേഷൻ

അധികാരികൾ അടിയന്തരമായി ഇടപെട്ട് കരാറുകാരന് കർശന നിർ ദേശം നൽകി റോഡ് ഗതാഗതയോ ഗ്യമാക്കണമെന്ന് മകരം റെസിഡെ ന്റ്സ് അസോസിയേഷൻ ആവശ്യ പ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ചേർ ന്ന പ്രതിഷേധയോഗത്തിൽ പ്രസിഡ ന്റ് ബി. രാധാകൃഷ്ണൻ, സെക്രട്ടറി ബി. രത്നാകരൻ, കെ.പി. ശിവൻപിള്ള, സി.കെ. മണി ചീരപ്പൻചിറ, കെ.കെ. സാനു, എൻ. അനിൽകുമാർ നീലാം ബരി തുടങ്ങിയവർ സംസാരിച്ചു.

Share Email
Top